1 GBP = 104.20
breaking news

ഉപതിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

ഉപതിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

ഉപതിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍. ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥി.

ആഴ്ചകള്‍ക്ക് മുന്‍പ്‌ ബി.ജെ.പിയിലെത്തിയ ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍ ഐക്യമില്ലെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ്  കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയത്. ഇതോടെ അനിത കുമാരസ്വാമിയ്ക്ക് ശക്തനായ എതിരാളി ഇല്ലാതായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലൊന്നാണ് രാമനഗര. രാമനഗരയില്‍ എംഎല്‍എ സ്ഥാനം കുമാരസ്വാമി രാജിവെച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതോടെ കുമാരസ്വാമിയുടെ ഭാര്യ അനിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജെ.ഡി.എസ് തീരുമാനിക്കുകയായിരുന്നു.

രാമനഗര ജനതാദള്‍ എസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലായിരുന്നു എന്നും മത്സരം. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസും ജനതാദള്‍ എസും സംയുക്തമായാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അതു കൊണ്ടു തന്നെ  മണ്ഡലത്തില്‍ അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഇവിടെ ആകെ ലഭിച്ചത് 4871 വോട്ട് മാത്രമാണ്.

കുടക് ജില്ലയില്‍ ബി.ജെ.പി ഭരിച്ചിരുന്ന 3 നഗരസഭകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി എതിര്‍പാളയത്തിലേക്ക പോയത് ബി.ജെ.പിക്ക് കൂനിന്‍മേല്‍ കുരു എന്നതു പോലെയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more