1 GBP = 104.01
breaking news

ബിഷപ്പിന് കുരുക്ക് മുറുകുന്നു; ബന്ധു ഉന്നയിച്ച പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

ബിഷപ്പിന് കുരുക്ക് മുറുകുന്നു; ബന്ധു ഉന്നയിച്ച പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങള്‍ പൊളിയുന്നു. കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യത്തിന് പരാതിയില്ലെന്നും ,ബന്ധു ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പൊലീസ് വ്യക്തമാക്കി. കന്യാസ്ത്രീയുടെ ബന്ധു പരാതി നല്‍കിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചു. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്തര്‍ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more