1 GBP = 107.76
breaking news

ബര്മിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 11,12 തീയ്യതികളിൽ

ബര്മിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 11,12 തീയ്യതികളിൽ

ജോർജ്‌ മാത്യൂ, പി ആർ ഓ സെന്റ് സ്റ്റീഫൻസ് ഐ ഓ സി, ബിർമിങ്ഹാം

ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും,മലങ്കര ഓർത്തഡോക്സ്‌ സഭയിലെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 121-മത് ഓർമ്മപ്പെരുന്നാൾ , നവംബർ 11,12 തീയതികൾ ,ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

ഇടവക വികാരി ഫാ.മാത്യു എബ്രഹാം പെരുന്നാൾ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 11 ന് വൈകിട്ട് സന്ധ്യാപ്രാർത്ഥനയും ,സുവിശേഷപ്രസംഗവും നടക്കും.12 ന് പ്രഭാത നമസ്കാരം,വി.കുർബാന,പ്രസംഗം,മധ്യസ്ഥപ്രാർത്ഥന,റാസ,ആശിർവാദം,നേർച്ച വിളബും,തുടർന്ന് മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവലൂം നടക്കും.മലങ്കര സഭയുടെ യുഗ അചാര്യനും,കാലത്തെ അതിജീവിച്ച കർമ്മയോഗിയും,മനുഷസ്നേഹത്തിന്റെ വറ്റാത്ത ഉറവയുമായ പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മപെരുന്നാളിൽ സംബന്ധിക്കാൻ എല്ലാ വിശ്വസി സമൂഹത്തെയും സാദരം സ്വാഗതം ചെയ്യുന്നതായി ഇടവക ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌:
ഫാ.മാത്യൂ എബ്രഹാം (ഇടവക വികാരി )-07787525273
ഡെനിൻ തോമസ് (ട്രസ്റ്റി )-07951639741
ലിജിയ തോമസ് (സെക്രട്ടറി )-07340209984

പള്ളിയുടെ വിലാസം:
St.Stephens Church
427,Brays Road ,Sheldon
Birmingham
B26 2RR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more