1 GBP = 104.30
breaking news

ത്രിപുരയെ ബിപ്ലബ് തന്നെ നയിക്കും, ജിഷ്ണു ദേബ് ഉപമുഖ്യന്‍, സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ത്രിപുരയെ ബിപ്ലബ് തന്നെ നയിക്കും, ജിഷ്ണു ദേബ് ഉപമുഖ്യന്‍, സത്യപ്രതിജ്ഞ വെള്ളിയാഴ്ച

അഗര്‍ത്തല: ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ് കുമാര്‍ ദേവിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് ഒന്‍പതിന് 49 കാരനായ ബിപ്ലബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് ബിപ്ലബിനെ നേതാവായി തെരഞ്ഞെടുത്തത്. ജിഷ്ണു ദേബ് ബര്‍മയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു.

ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച ത്രിപുരയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞാണ് ബിജെപി ബിപ്ലബിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗോത്രവര്‍ഗത്തില്‍പ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഐപിഎഫ്ടി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്നും ഗോത്രവര്‍ഗ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ത്രിപുരയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ് കുമാര്‍ ദേബ് . 25വര്‍ഷം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. 60 അംഗ നിയമസഭയില്‍ 43 സീറ്റുകളാണ് ബിജെപി-ഐപിഎഫ്ടി സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. സിപിഐഎം 16 സീറ്റുകളിലേക്ക് ഒതുങ്ങി. ചാരിലാം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി അന്തരിച്ചതിനാല്‍ ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം, ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ ബിജെപി അക്രമം അഴിച്ചുവിടുകയാണ്. സിപിഐഎമ്മിന്റെ ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബെലോണിയയിലെ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും അക്രമം അഴിച്ചുവിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more