1 GBP = 104.14
breaking news

കവൻട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബിനോയ് തോമസിൻ്റെ പിതാവ് കെ.പി.തോമസ് നിര്യാതനായി….

കവൻട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബിനോയ് തോമസിൻ്റെ പിതാവ് കെ.പി.തോമസ് നിര്യാതനായി….

കവൻട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബിനോയ് തോമസിൻ്റെ പിതാവ് കരിമണ്ണൂർ കുന്നപ്പിള്ളിൽ കെ.പി.തോമസ്(83) നാട്ടിൽ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി തോമസ്. മക്കൾ പോൾ തോമസ്, എൽസി ജോളി (യുകെ, ഡെർബി) ഷിബു തോമസ്, ബിജു തോമസ്, ബിനോയ് തോമസ് (യുകെ, കവൻട്രി), നോബിൾ തോമസ്. മരുമക്കൾ –  സോഫി പോൾ, ജോളി മാത്യു (ചേറ്റാനിയേൽ, വാഴത്തോപ്പ്), ജൂലി ഷിബു, ബിന്ദു ബിജു, റാണി ബിനോയ്  (യുകെ, കവൻട്രി) )നെല്ലിക്കാത്തെരുവിൽ, കൂടരഞ്ഞി), അനു നോബിൾ (അഞ്ചേരിൽ, കൂടരഞ്ഞി )  

സംസ്കാരം നാളെ ബുധൻ (2/6/21) 1.30 PM ന് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ്.മേരീസ് ഫൊറോനാ പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതാണ്.

ബിനോയിയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, സി.കെ.സി പ്രസിഡൻ്റ് ജോൺസൻ യോഹന്നാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more