1 GBP = 107.71
breaking news

ജോ ബൈഡൻ ഇസ്രായേലിലേക്ക്; നെ​ത​ന്യാ​ഹുവുമായി കൂടിക്കാഴ്ച നടത്തും

ജോ ബൈഡൻ ഇസ്രായേലിലേക്ക്; നെ​ത​ന്യാ​ഹുവുമായി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം പത്താം ദിവസം കടക്കവെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കുന്ന ബൈഡൻ പ്രധാനമന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ ബൈഡൻ ജോർദാനും സന്ദർശിച്ച് കൂടിക്കാഴ്ച നടത്തും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അതിനിടെ, ബന്ദിയാക്കിയ ഒരു യുവതിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. 200 മുതൽ 250 വരെ ബന്ദികളുണ്ടെന്നാണ് ഹമാസ് വക്താവ് അബു ഉബൈദ അറിയിച്ചത്. വിദേശ ബന്ദികൾ തങ്ങളുടെ അതിഥികളാണ്. സാഹചര്യങ്ങൾ അനുസരിച്ച് അവരെ വിട്ടയക്കും. ഇസ്രായേലിന്‍റെ കരയാക്രമണത്തെ ഭയക്കുന്നില്ലെന്നും നേരിടാൻ തയാറാണെന്നും വ്യക്താവ് അറിയിച്ചു. 199 പേ​രെ ഹമാസ് ബ​ന്ദി​ക​ളാ​ക്കിയെ​ന്നാണ് ഇ​സ്രാ​യേ​ൽ കഴിഞ്ഞ ദിവസം വ്യ​ക്ത​മാ​ക്കിയത്.

അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ 2750ലേ​റെ ഗ​സ്സ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. 9700 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ 58 പേ​രും മ​രി​ച്ചു. 1250 പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ട്. ഇ​സ്രാ​യേ​ലി​ൽ ക​ഴി​ഞ്ഞാ​ഴ്ച​യു​ണ്ടാ​യ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​സം​ഖ്യ 1400 ആ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ലി​നു​ വേ​ണ്ടി പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ യു.​എ​സ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച ഫ​ലം കാ​ണ്ടിരുന്നില്ല. ഇ​സ്രാ​യേ​ലി​ന്റെ വ​ട​ക്ക​ൻ​ മേ​ഖ​ല​യി​ൽ ഇ​റാ​നും ഹി​സ്ബു​ല്ല​യും സി​റി​യ​യും ചേ​ർ​ന്ന് മ​റ്റു യു​ദ്ധ​മു​ഖ​ങ്ങ​ൾ തു​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ​നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​നം ഭൂ​രി​ഭാ​ഗം ഫ​ല​സ്തീ​നി​ക​ൾ നി​ര​സി​ച്ച​തും ഇ​സ്രാ​യേ​ലി​​ന്റെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മായെ​ന്നാണ് നി​രീ​ക്ഷ​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more