1 GBP = 104.17
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ ബൈബിൾ കലോത്സവം 2023 നവംബർ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു. രൂപതസമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 31 ന് മുൻപ് നടത്തപ്പെടേണ്ടതാണ്. റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക. അയ്യായിരത്തില്പരം മത്സരാത്ഥികൾ വിവിധ തലത്തിൽ വിവിധ എയ്ജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു. രൂപതയിലെ വിവിധ റീജിയനിൽനിന്നുമുള്ള മത്സരാര്ഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക.

മത്സരങ്ങളുടെ നിയമാവലി ഏപ്രിൽ മാസത്തിൽ പ്രസിദ്ധികരിക്കുന്നതാണ്. സുവാറ 2023 ഈ വർഷവും നടത്തപെടുന്നതാണ്. ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more