1 GBP = 104.16
breaking news

നിയമവിരുദ്ധ കുടിയേറ്റത്തിന് പിന്നില്‍ പാകിസ്താനും ചൈനയും ; കരസേന മേധാവി

നിയമവിരുദ്ധ കുടിയേറ്റത്തിന് പിന്നില്‍ പാകിസ്താനും ചൈനയും ; കരസേന മേധാവി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാകിസ്താനും ചൈനയും നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മനഃപൂര്‍വവും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരവുമാണ് പാകിസ്താന്‍ നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നത്. ഇതിന് ചൈന എല്ലാ സഹായവും നല്‍കുന്നുവെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ബംഗ്ലാദേശ് കുടിയേറ്റം നടത്തുന്നത്. സ്ഥലപരിമിതിയും കാലവര്‍ഷ സമയത്തെ വെള്ളപ്പൊക്കവും ഇതിന് വഴിവെക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം വികസനത്തിനും സുരക്ഷക്കും വ്യക്തിത്വത്തിനും പ്രശ്നം സൃഷ്ടിക്കുന്നുവെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

വികസനവും ജനസംഖ്യ തിട്ടപ്പെടുത്തുന്നതും വടക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന പ്രശ്നനമാണ്. ഈ മേഖലയില്‍ ശരിയായ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. വികസനത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more