1 GBP = 104.15
breaking news

ഭാരത് ജോഡോ യാത്രക്ക് ശേഷം കോൺഗ്രസ്‌ നേതാവും കേരളത്തിന്റെ എംപി യുമായ ശ്രീ രാഹുൽ ഗാന്ധി ലണ്ടനിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രവാസി കൂട്ടായ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമാകുന്നു.

ഭാരത് ജോഡോ യാത്രക്ക് ശേഷം കോൺഗ്രസ്‌ നേതാവും കേരളത്തിന്റെ എംപി യുമായ ശ്രീ രാഹുൽ ഗാന്ധി ലണ്ടനിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രവാസി കൂട്ടായ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമാകുന്നു.

സുജു ഡാനിയേൽ

ഒരാഴ്ചത്തെ പര്യടനത്തിനായി ബ്രിട്ടണിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്റെ നേതൃത്വത്തിൽ ലണ്ടനിൽ നടക്കുന്ന ഇന്ത്യൻ പ്രവാസി സംഗമത്തിൽ പങ്കെടുക്കുമെന്നു IOC യുകെ പ്രസിഡന്റ്‌ കമൽ ദലിവാളും IOC യുകെ യുടെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേലും അറിയിച്ചു. മാർച്ച്‌ 5 ആം തിയതി ഞായറാഴ്ച യുകെ സമയം 1 മണി മുതൽ 5.30 വരെ മിഡ്‌ഡിൽസെക്സിലെ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നേടിയവർക്ക് മാത്രമായിരിക്കും പ്രവേശനം.

ഭാരത് ജോടോ യാത്ര നൽകിയ ആവേശം ഒട്ടും ചോർന്നിട്ടില്ല എന്ന് വെളിവാക്കുന്ന രീതിയിൽ വൻ ജനപങ്കാളിതമാണ് രജിസ്ട്രസ്ഷനിൽ പ്രതിഭലിക്കുന്നതെന്നു IOC വക്താവ് അജിത് മുതയിൽ അറിയിച്ചു. യുകെ യിലെ പ്രവാസ ലോകം ഉറ്റുനോക്കുന്ന ഈ കൂട്ടായ്മ വൻ സുരക്ഷ സംവിദാനങ്ങളോടെ ആണ് ഒരുക്കിയിരിക്കുന്നത്.
രജിസ്ട്രേഷൻ മുതൽ സമ്മേളനാന്ദ്യം വരെ ഉള്ള ഒരുക്കങ്ങൾ സുഗമമാക്കാൻ അപ്പച്ചൻ കാണാഞ്ചിറ, തോമസ് ഫിലിപ്പ്, ജോർജ് ജേക്കബ്, ബിജു വർഗീസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ഇൻസൺ ജോസ്, റോമി കുര്യാക്കോസ് എന്നീ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായി സുജു ഡാനിയേൽ അറിയിച്ചു.

കൂട്ടായ്മയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനിയും ഓൺലൈനായി രെജിസ്റ്റർ ചെയ്യുവാൻ അവസരം ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more