1 GBP =
breaking news

ക്യൂ നിൽക്കണ്ട, പാട്ടുകേട്ട് ആസ്വദിച്ച് ഇനി മദ്യം തെരഞ്ഞെടുക്കാം

ക്യൂ നിൽക്കണ്ട, പാട്ടുകേട്ട് ആസ്വദിച്ച് ഇനി മദ്യം തെരഞ്ഞെടുക്കാം

തിരുവനന്തപുരം: മഴയും വെയിലുമൊന്നും കാര്യമാക്കാതെ ബിവറേജസ് കോർപ്പറേഷനു മുന്നിൽ മണിക്കൂറുകളോളം അച്ചടക്കത്തോടെ ക്യൂ നിന്ന് മദ്യം വാങ്ങുന്ന മദ്യപർക്കിതാ സന്തോഷ വാർത്ത. ഇനി ബുദ്ധിമുട്ടുകളൊന്നും സഹിക്കാതെ ആസ്വദിച്ച് തന്നെ മദ്യം വാങ്ങാം. സംസ്ഥാനത്തെ ആദ്യ ബെവ്കോ ഹൈടെക് സൂപ്പർ മാർക്കറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുകയാണ്.

ഇനി ക്യൂ നിൽക്കാതെ പാട്ടൊക്കെ കേട്ട് എസി മുറിയിൽ നിന്ന് ഇഷ്ടപ്പെട്ട ബ്രാൻഡ് സമയമെടുത്ത് തന്നെ തെരഞ്ഞെടുക്കാം. പവർഹൗസ് റോഡിൽ നിലവിലുണ്ടായിരുന്ന കൗണ്ടർ മാറ്റിയാണ് ഹൈടെക്ക് ആക്കി മുഖം മിനുക്കിയിരിക്കുന്നത്.

നിലവിൽ 30 പ്രീമിയം സെൽഫ് ഷോപ്പുകൾ ഉണ്ട്. പുതിയ മാർക്കറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഇനിയും മാറ്റങ്ങള്‍ വരുത്തും. ആറ് മാസത്തിനുള്ളിൽ 270 ഔട്ട്ലെറ്റുകൾ ഹൈടെക് ആക്കാനാണ് ബെവ്കോയുടെ തീരുമാനം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more