1 GBP = 107.73
breaking news

സാലിസ്ബറിയിൽ മരണമടഞ്ഞ ബീന വിന്നിയ്ക്ക് യുകെ മലയാളികളുടെ അന്ത്യാഞ്ജലി

സാലിസ്ബറിയിൽ മരണമടഞ്ഞ ബീന വിന്നിയ്ക്ക് യുകെ മലയാളികളുടെ അന്ത്യാഞ്ജലി

സാലിസ്ബറി: ജനുവരി 24ന് സാലിസ്ബറിയിൽ മരണമടഞ്ഞ ബീന വിന്നിയ്ക്ക് യുകെ മലയാളികൾ അന്ത്യാഞ്ജലിയേകി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ സാലിസ്ബറി ഹോളിറെഡീമർ ചർച്ചിൽ നടന്ന വെയ്ക്ക് സർവീസിൽ നൂറുകണക്കിന് മലയാളികളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയത്. മൂന്നോളം വൈദികരുടെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകൾ നടന്നത്.

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന സാലിസ്ബറിയിലെ മതധ്യാപക കൂടിയായിരുന്നു. സാലിസ്ബറിയിലെ ആദ്യകാല മലയാളി കൂടിയായ ബീനയ്ക്ക് സാലിസ്ബറിയിലെ മുഴുവൻ മലയാളികളും അന്ത്യ യാത്രാമൊഴിയേകാൻ എത്തിയിരുന്നു.

മകൾ റോസ്മോൾ വിന്നി അമ്മയർക്കുറിച്ചോർത്തെടുത്ത് നടത്തിയ അനുസ്മരണം ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു. സഹോദരൻ റിച്ചാർഡ് വിന്നിയെയും ചേർത്ത് നിറുത്തി ഒപ്പം നിന്നവർക്കും അമ്മയ്ക്ക് തുണയായവർക്കും നന്ദി അറിയിക്കുന്നത് ആരെയും കേരളലിയിപ്പിക്കുന്നതായിരിന്നു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ബിൻസി ജിൻസും സാലിസ്ബറി മലയാളി അസോസിയേഷന് വേണ്ടി മേഴ്‌സി സജീഷും അനുശോചനം രേഖപ്പെടുത്തി.

ബീന വിന്നിയുടെ സംസ്കാരം പിന്നീട് ജന്മദേശമായ കോതമംഗലത്ത് നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more