1 GBP = 104.15
breaking news

ബെഡ്ഫോർഡ്  മാസ്റ്റൻ കേരള അസോസിയേഷന്  നവനേതൃത്വം; യൂജിൻ തോമസ് നയിക്കും… മിഥുൻ ജോയി സെക്രട്ടറി…

ബെഡ്ഫോർഡ്  മാസ്റ്റൻ കേരള അസോസിയേഷന്  നവനേതൃത്വം; യൂജിൻ തോമസ് നയിക്കും… മിഥുൻ ജോയി സെക്രട്ടറി…

യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ബെഡ്ഫോർഡ്  മാസ്റ്റൻ കേരള അസോസിയേഷന്  പുതിയ  നേതൃത്വം. 17 -07-2022 നടന്ന   വാർഷിക പൊതുയോഗത്തിൽ   യൂജിൻ തോമസിന പ്രസിഡൻ്റായും,   മിഥുൻ ജോയിയെ സെക്രട്ടറിയായും,  ആന്റോ  ബാബുവിനെ ട്രെഷററായും തിരഞ്ഞെടുത്തു.   ലേഖ കുരിയാക്കോസ്,  ടെസ്സി സാംസൺ  എന്നിവരെ യഥാക്രമം  വൈസ് പ്രസിഡന്റ്, ജോയിന്റ്  സെക്രട്ടറിമാരായും,   ജോമോൻ ജോസഫ് ഓഡിറ്റർ ആയിരിക്കും.   ജോമോൻ  മാമ്മൂട്ടിൽ,   മാത്യു കുരീക്കൽ,  ജോബിൻ  ജോർജ്,  അമൽ ജോയി,  റോഷിൻ കൊലോരത്ത്,  ഷെറീന  ജീവൻ,  ടെൽന ജോസഫ് തുടങ്ങിയവർ  എക്സിക്യൂട്ടീവ്  മെമ്പർമാരായും  തിരഞ്ഞെടുക്കപ്പെട്ടു. 

പ്രസിഡന്റ് സാബു കാക്കശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോബിൻ ജോർജ് റിപ്പോർട്ടും ട്രഷറർ  നോബിൾ ജോസഫ്  വാർഷിക  വരവ്  ചിലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം  ശബ്ദ വോട്ടോടെ  കണക്കുകളും റിപ്പോർട്ടും  അംഗീകരിച്ചു.

യുക്മ  ഈസ്റ്റ് ആംഗ്ലിയ റീജിയൻ  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോബിൻ ജോർജിനെ യോഗം അഭിനന്ദിച്ചു.

ബാർബിക്യു കൊണ്ടും  ബഹുജന പങ്കാളിത്തം കൊണ്ടും  ശ്രദ്ധേയമായാ യോഗത്തിനു  മാന്റിസ് മാത്യു,  ലിലോ  ലോനപ്പൻ, പോളി ജോർജ്,  ലിജി മിഥുൻ,  ഐശ്വര്യ  മാത്യു,  ഷിനി വിനോദ്  തുടങ്ങയവർ  നേതൃത്വം  നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more