1 GBP = 104.15
breaking news

അതിര്‍ത്തി സംഘര്‍ഷഭരിതം; ഒരുങ്ങിയിരിക്കാന്‍ ഓഫീസര്‍മാരോട് വ്യോമസേനാ മേധാവിയുടെ നിര്‍ദ്ദേശം

അതിര്‍ത്തി സംഘര്‍ഷഭരിതം; ഒരുങ്ങിയിരിക്കാന്‍ ഓഫീസര്‍മാരോട് വ്യോമസേനാ മേധാവിയുടെ നിര്‍ദ്ദേശം

രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതിന് പിന്നാലെ പാകിസ്ഥാനുമായുള്ള ബന്ധം താറുമാറായതോടെ വ്യോമസേനാ യുദ്ധസജ്ജമാകുന്നു. 12,000 ഓഫിസര്‍മാരോടു തയാറായിരിക്കാന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ അറിയിച്ചു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ തയാറായി ഇരിക്കാനാണ് വ്യോമസേനാ മേധാവി കത്തിലൂടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓഫിസര്‍മാര്‍ക്ക് മാര്‍ച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സേനാ നീക്കത്തിനു തയാറായിരിക്കണമെന്ന നിര്‍ദേശമാണ് കത്തിലുള്ളത്. വ്യോമസേനയ്ക്ക് മുമ്പു ചില മികവുകള്‍ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആര്‍ജിക്കുന്നതില്‍ സേനാംഗങ്ങള്‍ മുന്നില്‍നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പറയുന്നുണ്ടെന്നാണ് വിവരം.

രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് പട്ടാളം വികൃതമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നതും പതിവാക്കി.

കുല്‍ഭൂഷന്‍ യാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് പാകിസ്ഥാനെ നാണം കെടുത്തി. ഇതോടെയാണ് ഒരുങ്ങിയിരിക്കാന്‍ വ്യോമസേനാ മേധാവി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more