1 GBP = 107.78
breaking news

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് സൂചന

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് സൂചന

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായുള്ള 14 തവണ വർദ്ധനവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോണിറ്ററി പോളിസി കമ്മിറ്റി നിശ്ചയിച്ച ബാങ്ക് നിരക്ക് നിലവിൽ 5.25% ആണ്. ഇന്ന് നടക്കുന്ന കമ്മിറ്റി മീറ്റിങ്ങിൽ പലിശ നിരക്ക് അതേപടി തന്നെ നിലനിറുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഉച്ച്ക്ക് പന്ത്രണ്ട് മണിയോടെ തീരുമാനം പ്രസിദ്ധീകരിക്കും.

മോർട്ട്‌ഗേജ് നിരക്കുകൾ വർധിക്കുന്നതായി കണ്ട വീട്ടുടമകൾക്ക് തീരുമാനം ആശ്വാസം നൽകിയേക്കാം, എന്നാൽ നിക്ഷേപകർക്ക് തിരിച്ചടിയാകും. ബാങ്ക് പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
പലിശ നിരക്ക് ഉയർത്തുന്നത് പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു.

2021 ഡിസംബറിന് ശേഷം തുടർച്ചയായി 14 തവണ നിരക്കുകൾ ഉയർന്നു, പണപ്പെരുപ്പം അതിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് അടുപ്പിക്കാൻ ബാങ്ക് ശ്രമിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ഒക്ടോബർ വരെയുള്ള വർഷത്തിൽ പണപ്പെരുപ്പനിരക്ക് 4.6 ശതമാനമായിരുന്നു. എന്നാലിത് ഒരു മാസം മുമ്പത്തെ വർദ്ധനവിനേക്കാൾ മന്ദഗതിയിലായിരുന്നു. കൂടാതെ 2022 ഒക്ടോബറിലെ 11.1% എന്ന ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കുറഞ്ഞുവെന്നതും ആശ്വാസകരമാണ്.
അത് ഇപ്പോഴും ബാങ്കിന്റെ ലക്ഷ്യത്തേക്കാൾ ഇരട്ടിയിലധികം ആണെങ്കിലും, ബാങ്ക് നിരക്ക് വർധനയുടെ ഓട്ടം താൽക്കാലികമായി നിർത്താനുള്ള തീരുമാനത്തെ പണപ്പെരുപ്പ നിരക്കിലെ ഇടിവ് സ്വാധീനിച്ചു. കഴിഞ്ഞ തവണ ഒമ്പതംഗ കമ്മിറ്റിയിൽ ആറുപേരും പലിശ നിരക്കിൽ മാറ്റം വേണ്ടെന്ന് വോട്ട് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more