1 GBP = 104.16
breaking news

ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 മരണം; കെട്ടിട ഉടമ അടക്കം എട്ടുപേര്‍ അറസ്റ്റില്‍

ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 മരണം; കെട്ടിട ഉടമ അടക്കം എട്ടുപേര്‍ അറസ്റ്റില്‍

ബംഗ്ലാദേശില്‍ ധാക്കയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി. വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ ആറ് നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കുട്ടികളടക്കം മരണപ്പെട്ട 11 പേര്‍ അപകടമുണ്ടായ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. കുട്ടികളെ ജ്യൂസ് ഫാക്ടറിയില്‍ പണിയെടുപ്പിച്ചതിനും പ്രത്യേക അന്വേഷണമുണ്ടാകും.

വ്യാഴാഴ്ച ഉണ്ടായ തീപിടുത്തത്തിന്റെ തീവ്രത വെള്ളിയാഴ്ചയോടെയാണ് കുറയ്ക്കാന്‍ സാധിച്ചത്. അപകട സമയത്ത് രക്ഷപെടാന്‍ വേണ്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവരും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു.

ഫാക്ടറി ഉടമയ്‌ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നാല് പേര്‍ കസ്റ്റഡിയിലാണ്. ഫാക്ടറിക്കുള്ളിലെ ഫയര്‍ എക്‌സിറ്റ് സംവിധാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ ലോക്ക് ആയതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more