1 GBP =
breaking news

പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ജ​ന്യ കാ​ർ​ഗോ സ​ർ​വി​സു​മാ​യി ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ജ​ന്യ കാ​ർ​ഗോ സ​ർ​വി​സു​മാ​യി ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

ബം​ഗ​ളൂ​രു: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ജ​ന്യ കാ​ർ​ഗോ സ​ർ​വി​സു​മാ​യി ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സി​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​ത്തി​ച്ചു ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്​​ട്രീ​സി​​െൻറ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ യ​ങ്​ ഇ​ന്ത്യ​ൻ​സി​​െൻറ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം, ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള സി.​ഇ.​ഒ​യും മ​ല​യാ​ളി​യു​മാ​യ ഹ​രി കെ. ​മാ​രാ​ർ മു​ൻ​ൈ​ക​യെ​ടു​ത്താ​ണ്​ സൗ​ജ​ന്യ കാ​ർ​ഗോ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ വെ​ള്ളി​യാ​ഴ്​​ച കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക്​ വി​മാ​ന​മാ​ർ​ഗം അ​യ​ച്ചി​രു​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും കൂ​ടു​ത​ൽ ച​ര​ക്കു​ക​ൾ അ​യ​ക്കും. ഇ​വി​ടെ​നി​ന്ന്​ ട്ര​ക്കു​ക​ളി​ൽ ഇ​വ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​ക്കും.

സഹായസാ​​മഗ്രികൾക്ക്​ റെയിൽവേ സൗജന്യം 

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലേ​ക്ക്​ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി. രാ​ജ്യ​ത്ത്​ എ​വി​ടെ​നി​ന്നും സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ മു​ഖേ​ന​യു​ള്ള സ​ഹാ​യ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​മെ​ന്ന്​ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ അ​റി​യി​ച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more