1 GBP = 95.08
breaking news

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ശക്തമായ തെളിവില്ലാത്തത്​ പൊലീസിന്​ തിരിച്ചടിയാവും

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ശക്തമായ തെളിവില്ലാത്തത്​ പൊലീസിന്​ തിരിച്ചടിയാവും

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മ മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ഇ​തു​വ​രെ ശ​ക്ത​മാ​യ തെ​ളി​വ്​ ല​ഭി​ക്കാ​ത്ത​ത്​ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​ച്ച​ടി​യാ​വും. ന​ടി​മാ​രാ​യ രാ​ഗി​ണി ദ്വി​വേ​ദി​യും സ​ഞ്​​ജ​ന ഗ​ൽ​റാ​ണി​യും അ​ട​ക്കം 10 പേ​ർ അ​റ​സ്​​റ്റി​ലാ​യ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളി​ലൂ​ന്നി​യാ​ണ്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. സെ​ന​ഗ​ൽ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 10 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്​ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു പ്ര​തി​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള ഒ​രു തെ​ളി​വും ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ന​ടി​മാ​രു​ടെ​യ​ട​ക്കം ര​ക്ത- മൂ​ത്ര സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ൽ മാ​ത്ര​മാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​െൻറ പ്ര​തീ​ക്ഷ. പ​രി​ശോ​ധ​ന​ഫ​ലം പ്ര​തി​ക​ൾ​ക്കെ​തി​രാ​യാ​ൽ കോ​ട​തി​യി​ൽ ഇ​ത്​ പ്ര​ധാ​ന തെ​ളി​വാ​കും.

അ​തേ​സ​മ​യം, സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​െൻറ ക​സ്​​റ്റ​ഡി​യി​ലാ​യി​രു​ന്ന ന​ടി രാ​ഗി​ണി ദ്വി​വേ​ദി, മ​ല​യാ​ളി മോ​ഡ​ൽ നി​യാ​സ്​ മു​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ക്കം ഏ​ഴു പ്ര​തി​ക​ളെ കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. 

14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡി​ലാ​യ ഇ​വ​രെ​ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. ന​ടി സ​ഞ്​​ജ​ന ഗ​ൽ​റാ​ണി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. സ​ഞ്​​ജ​ന, ഇ​വ​ൻ​റ്​ മാ​നേ​ജ​ർ വി​രേ​ൻ ഖ​ന്ന, ര​വി​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി തു​ട​രും. എ​ൻ.​സി.​ബി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ പ്ര​തി​ക​ളാ​യ ഡി. ​അ​നി​ഘ, അ​നൂ​പ്​ മു​ഹ​മ്മ​ദ്, റി​ജേ​ഷ്​ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തും വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. രാ​ഗി​ണി, സ​ഞ്​​ജ​ന, വി​രേ​ൻ ഖ​ന്ന എ​ന്നി​വ​ർ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ്​ ആ​ക്​​ടി​ലെ സെ​ക്​​ഷ​ൻ 29 പ്ര​കാ​ര​മാ​ണ്​ സി.​സി.​ബി കേ​സ്. ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ട്​ ന​ട​ത്തു​ക​യും വി​േ​ര​ൻ ഖ​ന്ന സം​ഘ​ടി​പ്പി​ച്ച പാ​ർ​ട്ടി​ക​ളി​ൽ നി​യാ​സ്, രാ​ഹു​ൽ, ര​വി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​രെ ഉ​പ​യോ​ഗി​ച്ച്​ ഇ​വ വി​ത​ര​ണം ചെ​യ്​​തെ​ന്നു​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ ക​ണ്ടെ​ത്ത​ൽ. 

എ​ന്നാ​ൽ, മൂ​വ​രു​ടെ​യും വീ​ടു​ക​ളി​ൽ സി.​സി.​ബി റെ​യ്​​ഡ്​ ന​ട​ത്തി​യെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. വി​രേ​ൻ ഖ​ന്ന, ര​വി​ശ​ങ്ക​ർ, രാ​ഹു​ൽ, നി​യാ​സ്​ എ​ന്നി​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more