1 GBP = 104.15
breaking news

ബാലാകോട്ട്​; പ്രധാനമന്ത്രിക്ക്​ മുമ്പിൽ തകിടം മറിഞ്ഞ്​ ഉദ്ധവ്​ താക്കറെ

ബാലാകോട്ട്​; പ്രധാനമന്ത്രിക്ക്​ മുമ്പിൽ തകിടം മറിഞ്ഞ്​ ഉദ്ധവ്​ താക്കറെ

മുംബൈ: സായിപ്പിനെ കണ്ടാൽ കവാത്ത്​ മറക്കും എന്ന ചൊല്ലുപോലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവസേന അധ്യക്ഷൻ ഉദ്ധവ്​ താക്കറെയും തമ്മിലെ കൂടിക്കാഴ്​ച. രണ്ടു വർഷത്തിനുശേഷം ആദ്യമായി വേദി പങ്കിടുകയായിരുന്നു ഇരുവരും. ചൊവ്വാഴ്​ച ലാത്തൂരിലെ ബി.ജെ.പി-സേന സഖ്യ തെരഞ്ഞെടുപ്പ്​ റാലിയായിരുന്നു വേദി.

ഇതുവരെ പുൽവാമ, ബാലാകോട്ട്​ വിഷയങ്ങളിൽ രൂക്ഷമായി വിമർശിക്കുകയും പ്രധാനമന്ത്രിയെ സംശയമുനയിൽ നിർത്തുകയും ചെയ്​ത ഉദ്ധവ്​, ലാത്തൂരിലെ വേദിയിൽ ഇനി ഒരു ആക്രമണത്തിന്​ വക നൽകാത്തവിധം പാകിസ്​താനെ തകർക്കാൻ പ്രധാനമന്ത്രി ’മോദിജി’യോട്​ അഭ്യർഥിക്കുന്നതായിരുന്നു കാഴ്​ച. ബി.ജെപിയുടെ സങ്കൽപ്​ പത്രമാണ്​ തങ്ങളുടെ സഖ്യത്തി‍​െൻറ മുഖ്യ കാരണമെന്നും ഉദ്ധവ്​ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ന്യായ്​ പദ്ധതിയെ പരിഹസിക്കാനും ഉദ്ധവ്​ മറന്നില്ല. ദാരിദ്ര്യ നിർമാർജന മുദ്രാവാക്യം കൊണ്ടുവന്നത്​ നിങ്ങളുടെ മുത്തശ്ശിയാണെന്നും അതുകൊണ്ട്​ പാവങ്ങളുടെയല്ല നിങ്ങളുടെ ദാരിദ്ര്യമാണ്​ മാറിയതെന്നും പറഞ്ഞായിരുന്നു പരിഹാസം. 2016 ഡിസംബറിലാണ്​ ഉദ്ധവും മോദിയും അവസാനമായി വേദി പങ്കിട്ടത്​.

അധികാരത്തിൽ പങ്കാളിയാണെങ്കിലും സേനയെ മോദി അകറ്റിനിർത്തുകയും തുടർന്ന്​ സേന മോദിക്കും ബി.ജെ.പിക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതുമായിരുന്നു ശേഷമുള്ള ചിത്രം. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെന്ന്​ കണ്ട്​ ഇൗയിടെയാണ്​ സേനയുമായി ബി.ജെ.പി വീണ്ടും സൗഹൃദത്തിലായത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more