1 GBP = 104.01
breaking news

ഗൊരഖ് പൂരില്‍ വീണ്ടും പിഞ്ചുകുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നു, 48 മണിക്കൂറിനിടെ മരിച്ചത് 42 കുട്ടികള്

ഗൊരഖ് പൂരില്‍ വീണ്ടും പിഞ്ചുകുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നു, 48 മണിക്കൂറിനിടെ മരിച്ചത് 42 കുട്ടികള്

ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ പിഞ്ചുകുട്ടികളുടെ കൂട്ടമരണം തുടരുന്നു. കഴിഞ്ഞ 42 മണിക്കൂറിനിടെ മരിച്ച കുട്ടികളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഇതോടെ ഈ ആശുപത്രിയില്‍ മാത്രം മരിച്ച കുട്ടികളുടെ എണ്ണം അറുപതിലെത്തി. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നാണ് ഏഴ് കുട്ടികള്‍ മരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പി.കെ. സിങ് പറഞ്ഞു. അതേ സമയം ബാക്കി കുട്ടികള്‍ മരിച്ചതിന്റെ കാരണം വ്യക്തമല്ല.

കാറ്റും മഴയും പ്രദേശത്ത് ശക്തമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മരണസംഖ്യ ഉരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കും.

ഈ മാസം ആദ്യം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 71 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ ബാബാ രാഘവ്ദാസ് ആശുപത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പാള്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more