1 GBP = 104.17
breaking news

അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസ്: യൂത്ത് കോൺഗ്രസ് മുൻ നേതാവ്​ ഉൾപ്പെടെ മൂന്നു പേർക്ക് ജീവപര്യന്തം

അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസ്: യൂത്ത് കോൺഗ്രസ് മുൻ നേതാവ്​ ഉൾപ്പെടെ മൂന്നു പേർക്ക് ജീവപര്യന്തം

തൃ​ശൂ​ർ: അ​യ്യ​ന്തോ​ളി​ലെ ഫ്ലാ​റ്റി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്‌. ഒ​ന്നാം​പ്ര​തി കൊ​ട​ക​ര വാ​സു​പു​രം മാ​ങ്ങാ​റി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​പ്ര​സാ​ദ്, ര​ണ്ടാം​പ്ര​തി​യും മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വാ​സു​പു​രം വെ​ട്ടി​ക്ക​ൽ റ​ഷീ​ദ്, മൂ​ന്നാം​പ്ര​തി​യും റ​ഷീ​ദി​​െൻറ കാ​മു​കി​യു​മാ​യ തൈ​ക്കാ​ട് വ​ല്ലി​ശ്ശേ​രി വീ​ട്ടി​ൽ ശാ​ശ്വ​തി എ​ന്നി​വ​രെ​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. മൂ​ന്ന്​ പ്ര​തി​ക​ളും കൂ​ടി 9,25,000 രൂ​പ പി​ഴ​യ​ട​ക്ക​ണം. പി​ഴ​സം​ഖ്യ കൊ​ല്ല​പ്പെ​ട്ട സ​തീ​ശ​​െൻറ കു​ടും​ബ​ത്തി​ന്‌ ന​ൽ​ക​ണം. 

മൂ​ന്നു മാ​സ​ത്തി​ന​കം തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ളു​ടെ സ്വ​ത്തി​ൽ നി​ന്ന്​ ഈ​ടാ​ക്കാ​നും തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​ആ​ർ. മ​ധു​കു​മാ​ർ വി​ധി​ച്ചു. നാ​ലാം​പ്ര​തി ഡ്രൈ​വ​ർ ര​തീ​ഷി​ന്‌ ഒ​ന്ന​ര വ​ർ​ഷ​വും എ​ട്ടാം​പ്ര​തി സു​ജീ​ഷി​ന്‌ ഒ​രു വ​ർ​ഷ​വും ത​ട​വ്​ വി​ധി​ച്ചു. ഒ​ന്നാം​പ്ര​തി 25,000 രൂ​പ​യും ര​ണ്ടാം​പ്ര​തി ആ​റ് ല​ക്ഷ​വും മൂ​ന്നാം​പ്ര​തി മൂ​ന്നു​ല​ക്ഷ​വു​മാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. 

2016 മാ​ർ​ച്ച് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഷൊ​ർ​ണൂ​ർ ല​ത നി​വാ​സി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​​െൻറ മ​ക​ൻ സ​തീ​ശ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​തീ​ശ​ന് ആ​ലു​വ തി​രു-​കൊ​ച്ചി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ശ​രി​യാ​ക്കാ​മെ​ന്ന് റ​ഷീ​ദ് വാ​ക്ക്​ ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് സ​തീ​ശ​ൻ റ​ഷീ​ദി​​െൻറ ഫ്ലാ​റ്റി​ലെ​ത്തി. ഫ്ലാ​റ്റ് അ​ധോ​ലോ​ക കേ​ന്ദ്ര​മാ​ണെ​ന്നും ശാ​ശ്വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നു​മു​ള്ള വി​വ​രം സ​തീ​ശ​ൻ സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് റ​ഷീ​ദും സം​ഘ​വും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന്​ പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. ഏ​ഴാം​പ്ര​തി​യും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​ആ​ർ. രാ​മ​ദാ​സ്, അ​ഞ്ച്, ആ​റ് പ്ര​തി​ക​ളാ​യ ബി​ജു, സു​നി​ൽ എ​ന്നി​വ​രെ വെ​റു​തെ വി​ട്ടി​രു​ന്നു. തൃ​ശൂ​ർ വെ​സ്‌​റ്റ്‌ സി.​ഐ​യും നി​ല​വി​ൽ എ.​സി.​പി​യു​മാ​യ വി.​കെ. രാ​ജു​വാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്‌.

സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ വി​നു വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, അ​ഡ്വ. സ​ജി ഫ്രാ​ൻ​സി​സ് ചു​ങ്ക​ത്ത്, ജോ​ഷി പു​തു​ശേ​രി എ​ന്നി​വ​ർ ഹാ​ജ​രാ​യി. സ​തീ​ശ​​െൻറ അ​ച്ഛ​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും സ​ഹോ​ദ​രി ബ​ബി​ത​യും വി​ധി കേ​ൾ​ക്കാ​നെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക്‌ ശി​ക്ഷ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബാ​ല​സു​ബ്ര​ഹ്മ​ണ്യം പ്ര​തി​ക​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more