1 GBP = 107.78
breaking news

ഏഷ്യൻ ഗെയിംസ്; ലോക റെക്കോഡോടെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം ഷൂട്ടിങ്ങിൽ; മെഡൽ നിലയിൽ ആറാം സ്ഥാനത്ത്

ഏഷ്യൻ ഗെയിംസ്; ലോക റെക്കോഡോടെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം ഷൂട്ടിങ്ങിൽ; മെഡൽ നിലയിൽ ആറാം സ്ഥാനത്ത്

ഹാ​ങ്ചോ: ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം ഷൂട്ടിങ്ങിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ടീമാണ് ലോക റെക്കോഡോടെ സ്വർണം നേടിയത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് സിങ് പൻവാർ എന്നിവരടങ്ങിയ ടീമാണ് രാജ്യത്തിന്‍റെ അഭിമാനമായത്.. ഞാ​യ​റാ​ഴ്ച മൂ​ന്നു വെ​ള്ളി​യും ര​ണ്ടു ​വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ചു മെ​ഡ​ലു​ക​ൾ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നിലവിൽ ആറാം സ്ഥാ​ന​ത്താ​ണ്. ഞാ​യ​റാ​ഴ്ച ആ​ദ്യ ഇ​ന​മാ​യ വ​നി​ത​ക​ളു​ടെ ഷൂ​ട്ടി​ങ്ങി​ൽ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ഇ​ന​ത്തി​ൽ ര​മി​ത ജിൻഡാൽ , മെ​ഹു​ലി ഘോ​ഷ്, ആ​ഷി ചൗ​ക്‌​സി ത്ര​യം വെ​ള്ളി​പ്പ​ത​ക്കം സ്വ​ന്ത​മാ​ക്കി. പി​ന്നാ​ലെ, റോ​വി​ങ്ങി​ൽ പു​രു​ഷ​ന്മാ​രു​ടെ ലൈ​റ്റ്​​വെ​യ്റ്റ് ഡ​ബ്ൾ സ്ക​ൾ​സി​ൽ ക​ര​സേ​ന താ​ര​ങ്ങ​ളാ​യ അ​ർ​ജു​ൻ ലാ​ൽ ജാ​ട്ട്-​അ​ര​വി​ന്ദ് സി​ങ് സ​ഖ്യം മ​റ്റൊ​രു വെ​ള്ളി ക​ര​ക്കെ​ത്തി​ച്ചു. റോ​വി​ങ് മെ​ൻ​സ് എ​ട്ട് ടീ​മാ​ണ് മൂ​ന്നാ​മ​ത്തെ വെ​ള്ളി നേ​ടി​യ​ത്. റോ​വി​ങ് പു​രു​ഷ പെ​യ​ർ ഇ​ന​ത്തി​ൽ ബാ​ബു ലാ​ൽ യാ​ദ​വും ലേ​ഖ് റാ​മും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ഷൂ​ട്ടി​ങ്ങി​ൽ ര​മി​ത​ ജിൻഡാൽ വെ​ങ്ക​ല​പ്പ​ത​ക്ക​മ​ണി​ഞ്ഞ് രണ്ടാം ​െമഡൽ നേടി.

ട്വ​ന്റി20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത ടീം ​ബം​ഗ്ലാ​ദേ​ശി​നെ എ​ട്ടു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഫൈ​ന​ൽ പ്ര​വേ​ശ​ന​ത്തി​നൊ​പ്പം വെ​ള്ളി മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. പു​രു​ഷ ഫു​ട്ബാ​ളി​ൽ മ്യാ​ന്മ​റു​മാ​യി 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി ഇ​ന്ത്യ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. പു​രു​ഷ വോ​ളി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ജ​പ്പാ​നോ​ട് നേ​രി​ട്ടു​ള്ള ​സെ​റ്റി​ന് കീ​ഴ​ട​ങ്ങി പു​റ​ത്താ​യി.

വ​നി​ത ഫു​ട്ബാ​ളി​ൽ താ​യ്‌​ല​ൻ​ഡി​നോ​ട് 1-0ത്തി​ന് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ പു​റ​ത്താ​യി. വ​നി​ത ബോ​ക്‌​സി​ങ്ങി​ൽ നി​ഖാ​ത് സ​രീ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഗെ​യിം​സി​ൽ ആ​ദ്യ മെ​ഡ​ൽ ദി​ന​ത്തി​ൽ ത​ന്നെ ചൈ​ന കു​തി​ക്കു​ക​യാ​ണ്. 20 സ്വ​ർ​ണ​വും ഏ​ഴു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 30 മെ​ഡ​ലു​ക​ളാ​ണ് ആ​തി​ഥേ​യ​ർ കൊ​യ്ത​ത്. ദ​ക്ഷി​ണ ​കൊ​റി​യ​ക്ക് അ​ഞ്ചും ജ​പ്പാ​ന് ര​ണ്ടും സ്വ​ർ​ണ​മു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more