1 GBP = 104.65
breaking news

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി

ഹാ​ങ്ചോ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം വീ​ണ്ടും ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ. വ്യാ​ഴാ​ഴ്ച ഉ​ന്നം പി​ഴ​ക്കാ​തെ വെ​ടി​യു​തി​ർ​ത്ത സ​ര​ബ്ജോ​ത് സി​ങ്ങും അ​ർ​ജു​ൻ സി​ങ് ചീ​മ​യും ശി​വ ന​ർ​വാ​ലും പു​രു​ഷ​ന്മാ​രു​ടെ പ​ത്ത് മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ ടീ​മി​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം ആ​റാ​യി ഉ​യ​ർ​ന്നു. ഷൂ​ട്ട​ർ​മാ​രു​ടെ വ​ക​യാ​യി നാ​ലാ​മ​ത്തെ സ്വ​ർ​ണം പി​റ​ന്ന​പ്പോ​ൾ വ്യാ​ഴാ​ഴ്ച ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു സ​മ്പാ​ദ്യം. 1734 സ്കോ​റു​മാ​യി, ഒ​രു പോ​യ​ന്റ് വ്യ​ത്യാ​സ​ത്തി​ൽ ക​രു​ത്ത​രാ​യ ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വ്യാ​ഴാ​ഴ്ച​ത്തെ സ്വ​ർ​ണ നേ​ട്ടം. സ​ര​ബ്ജോ​ത് 580ഉം ​ചീ​മ 578ഉം ​ന​ർ​വാ​ൾ 576ഉം ​സ്കോ​ർ നേ​ടി. ഷൂ​ട്ടി​ങ് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മെ​ഡ​ലു​ക​ൾ നേ​ടാ​നാ​യി​ല്ല. വു​ഷു 60 കി​ലോ സാ​ൻ​ഡ വി​ഭാ​ഗ​ത്തി​ൽ ചൈ​ന​യു​ടെ വു ​സി​​യാ​ഓ​വെ​യി​യോ​ട് ഫൈ​ന​ലി​ൽ തോ​റ്റെ​ങ്കി​ലും മ​ണി​പ്പൂ​രു​കാ​രി ന​വോ​റോം റോ​ഷി​ബി​ന ദേ​വി അ​ഭി​മാ​ന വെ​ള്ളി മെ​ഡ​ൽ നേ​ടി.

കു​തി​ര​സ​വാ​രി​യി​ൽ വ്യ​ക്തി​ഗ​ത ഡ്രെ​സ്സാഷ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നു​ഷ് അ​ഗ​ർ​വ​ല്ലവെ​ങ്ക​ല മെ​ഡ​ൽ നേ​ടി. 73.030 സ്‌​കോ​ർ ചെ​യ്‌​താ​ണ് ഇ​ന്ത്യ​ൻ താ​രം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ രാം ​കു​മാ​ർ രാ​മ​നാ​ഥ​നും ന​ഗാ​ൽ സ​കേ​തും പു​രു​ഷ ഡ​ബ്ൾ​സി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​പ്പോ​ൾ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ബൊ​സാ​ലെ​യും ചേ​ർ​ന്ന ​ജോ​ടി മി​ക്സ്ഡ് ഡ​ബ്ൾ​സ് സെ​മി​യി​ലെ​ത്തി മെ​ഡ​ൽ ഉ​റ​പ്പാ​ക്കി. സ്ക്വാ​ഷി​ൽ പു​രു​ഷ, വ​നി​ത ടീ​മു​ക​ളും സെ​മി​യി​ലെ​ത്തി മെ​ഡ​ലു​റ​പ്പി​ച്ചു. പു​രു​ഷ ഫു​ട്ബാ​ൾ പ്രീ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സൗ​ദി അ​റേ​ബ്യ​യോ​ട് 2-0ത്തി​ന് തോ​റ്റ് ഇ​ന്ത്യ പു​റ​ത്താ​യി. ​പു​രു​ഷ ഹോ​ക്കി​യി​ൽ ജ​പ്പാ​നെ തോ​ൽ​പി​ച്ച ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം കു​റി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more