1 GBP = 104.64
breaking news

ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ പു​ര​സ്​​കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന്​

ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ പു​ര​സ്​​കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന്​

ദോ​ഹ: ആ​രാ​വും ക​ഴി​ഞ്ഞ സീ​സ​ണി​ലെ വ​ൻ​ക​ര​യു​ടെ ഫു​ട്​​ബാ​ൾ താ​രം. ലോ​ക​ക​പ്പി​നും വ​മ്പു​റ്റ ക്ല​ബ്​ ഫു​ട്​​ബാ​ൾ സീ​സ​ണി​നും സാ​ക്ഷി​യാ​യ 2022ലെ ​ഏ​റ്റ​വും മി​ക​ച്ച ഏ​ഷ്യ​ൻ താ​ര​ത്തെ ചൊ​വ്വാ​ഴ്​​ച ദോ​ഹ​യി​ൽ പ്ര​ഖ്യാ​പി​ക്കും. ​ ചൊ​വ്വാ​ഴ്​​ച രാ​ത്രി​യി​ൽ ​ഖ​ത്ത​ർ സ​മ​യം എ​ട്ടു​മ​ണി (ഇ​ന്ത്യ​ൻ സ​മ​യം 10.30ന്) ​ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​ർ, എ.​എ​ഫ്.​സി വു​മ​ൺ​സ് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​ർ എ​ന്നി​വ​ർ​ക്കു പു​റ​മെ, എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ​പ്ലെ​യ​ർ, മി​ക​ച്ച കോ​ച്ച്, യു​വ​താ​രം, മി​ക​ച്ച അ​സോ​സി​യേ​ഷ​ൻ, മി​ക​ച്ച റ​ഫ​റി തു​ട​ങ്ങി​യ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച താ​ര​ങ്ങ​ളു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ മെ​ൽ​ബ​ൺ സി​റ്റി താ​രം മാ​ത്യൂ ലെ​കി, ഖ​ത്ത​റി​ൽ അ​ൽ ദു​ഹൈ​ൽ എ​ഫ്.​സി താ​രം അ​ൽ മു​ഈ​സ് അ​ലി, സൗ​ദി​യു​ടെ അ​ൽ ഹി​ലാ​ൽ താ​രം സാ​ലിം അ​ൽ ദൗ​സ​രി എ​ന്നി​വ​രാ​ണ് ഇ​ടം പി​ടി​ച്ച​ത്. വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ചെ​ൽ​സി​ക്ക് ക​ളി​ക്കു​ന്ന ആ​സ്ട്രേ​ലി​യ​ൻ താ​രം സാ​മ​ന്ത കേ​ർ, ഗ്വാ​ങ്ചു​വി​ന്റെ ചൈ​നീ​സ് താ​രം ഴാ​ങ് ലി​ന്യാ​ൻ, ബ​യേ​ൺ മ്യൂ​ണി​കി​ന്റെ ജ​പ്പാ​ൻ താ​രം സാ​കി കു​മ​ഗാ​യ് എ​ന്നി​വ​രു​മു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more