1 GBP = 104.27
breaking news

‘മാർ സ്ലീവാ മിഷൻ ആഷ്‌ഫോർഡ്’ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു; ഫാ. ഹാൻസ് പുതിയാകുളങ്ങര ഡയറക്ടർ; ഇന്ന് വാൽത്താംസ്‌റ്റോയിൽ ജന്മമെടുക്കുന്നത് മൂന്നു മിഷനുകൾ…

‘മാർ സ്ലീവാ മിഷൻ ആഷ്‌ഫോർഡ്’ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു; ഫാ. ഹാൻസ് പുതിയാകുളങ്ങര ഡയറക്ടർ; ഇന്ന് വാൽത്താംസ്‌റ്റോയിൽ ജന്മമെടുക്കുന്നത് മൂന്നു മിഷനുകൾ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ 
ആഷ്‌ഫോർഡ്: പ്രാർത്ഥനസ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ‘മാർ സ്ലീവാ മിഷൻ’ ആഷ്‌ഫോഡിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രുക്ഫീൽഡ് റോഡിലുള്ള സെൻ്റ്  സൈമൺ സ്റ്റോക് ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, നിരവധി വൈദികർ, അല്മായർ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി. ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുർബാനയിലും  കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.
മിഷൻ പ്രഖ്യാപനത്തിനെത്തിയ പിതാക്കന്മാർക്കും മറ്റു വിശിഷ്ടാത്ഥികൾക്കും പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര സ്വാഗതമാശംസിച്ചു. തുടർന്ന്, ലണ്ടൺ റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല മിഷൻ സ്ഥാപന പത്രിക (ഡിക്രി) വായിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരി  തെളിച്ചു ഉദ്ഘാടനം നിർവ്വഹിക്കുകയും വി. കുർബ്ബാനയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഫാ. പീറ്റർ, ഫാ. ലിക്സൺ ഓ. എഫ്. എം. കപ്പൂച്ചിൻ, റെവ. ഫാ. ജോസഫ് എടാട്ട് വി. സി., റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര എന്നിവരും വി. ബലിയിൽ സഹകാർമികരായി. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
വാൽത്താംസ്‌റ്റോയിൽ ഇന്ന് പുതിയ മൂന്നു മിഷനുകളുടെ  കൂടി ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. വൈകിട്ട് ആറു മണിക്ക് ഔർ ലേഡി ആൻഡ് സെൻ്റ്  ജോർജ്ജ് ദൈവാലയത്തിൽ (132, Shernhall Street, Walthamstow, E17 9HU) നടക്കുന്ന തിരുക്കർമ്മങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ‘ഈസ്റ്ഹാമിൽ  സെന്റ് മോനിക്ക’ മിഷനും ഡെൻഹാമിൽ ‘പരി. ജപമാലരാഞ്ജി’ മിഷനും വാൽത്താംസ്‌റ്റോയിൽ ‘സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ’ മിഷനുമാണ്  സ്ഥാപിക്കപ്പെടുന്നത്. പ്രീസ്റ് ഇൻ ചാർജ്ജുമാരായ റെവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും റെവ. ഫാ. സെബാസ്റ്യൻ ചാമകാലായുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മാർ ജോസഫ് സ്രാമ്പിക്കൽ, വൈദികർ, അല്മായർ തുടങ്ങി നിരവധി പേർ  ചടങ്ങുകളിൽ സംബന്ധിക്കും. ഏവർക്കും സ്വാഗതം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more