1 GBP = 104.15
breaking news

ശമ്പള വർദ്ധനവല്ല, ശമ്പളം വെട്ടിക്കുറയ്ക്കൽ; സമ്മതിച്ചില്ലെങ്കിൽ 7000 ജീവനക്കാരെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി അസ്ദ

ശമ്പള വർദ്ധനവല്ല, ശമ്പളം വെട്ടിക്കുറയ്ക്കൽ; സമ്മതിച്ചില്ലെങ്കിൽ 7000 ജീവനക്കാരെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി അസ്ദ

ലണ്ടൻ: ജീവിതച്ചിലവ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരും സ്വകാര്യ മേഖലയിലെ ജീവനക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത് ശമ്പള വർദ്ധനവ്. എന്നാൽ പ്രമുഖ റീട്ടെയിൽ ബ്രാൻഡായ അസ്ദ ജീവനക്കാർ ശമ്പളം വെട്ടിക്കുറയ്ക്കൽ ഭീഷണി നേരിടുകയാണ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സമ്മതിച്ചില്ലെങ്കിൽ ഏഴായിരത്തോളം ജീവനക്കാർ പിടിച്ചുവിടൽ ഭീഷണി നേരിടുകയാണെന്ന് പ്രമുഖ യൂണിയൻ വ്യക്തമാക്കി.

ജിഎംബി യൂണിയൻ പറയുന്നത് അനുസരിച്ച്, ശമ്പളം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചില്ലെങ്കിൽ ഏകദേശം ഏഴായിരത്തോളം അസ്ഡ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണി നേരിടുകയാണെന്നാണ്.
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില അസ്ദ ജീവനക്കാർക്ക് മണിക്കൂറിൽ 60 പൈസ നൽകുന്ന സപ്ലിമെന്റ് അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നതായി സൂപ്പർമാർക്കറ്റ് ശൃംഖല സ്ഥിരീകരിച്ചു. ലണ്ടനും സമീപവുമുള്ള പ്രദേശങ്ങളിൽ ഉയർന്ന ജീവിതച്ചെലവ് നികത്താൻ വർഷങ്ങളായി എല്ലാ കമ്പനികളും അധിക പണം നൽകാറുണ്ട്. ഇത് നിറുത്തലാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

അതേസമയം, ഇത് ഇപ്പോൾ വിശാലമായ റീട്ടെയിൽ മാർക്കറ്റിന് പുറത്താണെന്നും പരസ്പരം അടുത്തുള്ള സ്റ്റോറുകളിലെ ചില ജീവനക്കാർക്ക് വ്യത്യസ്ത വേതനം നൽകുന്നുണ്ടെന്നും അസ്ഡ പറയുന്നു. 39 സ്റ്റോറുകളിൽ നിന്നുള്ള 7,000-ത്തോളം ജീവനക്കാർ നീതിയുക്തമല്ലാത്ത സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്നും, കുറഞ്ഞ വേതനം നിരസിച്ചാൽ പിരിച്ചുവിടൽ ഭീഷണി നേരിടേണ്ടിവരുമെന്ന് ജിഎംബി അവകാശപ്പെട്ടു.

“ജീവിതച്ചെലവ് പ്രതിസന്ധിയുടെ സമയത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ലജ്ജാകരമാണ്. ഭീഷണിയും പുനർനിയമന തന്ത്രങ്ങളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുന്നത് മാപ്പർഹിക്കാത്തതാണ്,” യൂണിയൻ പറഞ്ഞു. വേതനം വെട്ടിക്കുറയ്ക്കുന്നത് നവംബറിൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more