1 GBP =
breaking news

വാഷിംഗ്ടണില്‍ ഉദ്ഘാടന യാത്രയില്‍ ട്രെയിന്‍ പാളം തെറ്റി, ആറ് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണില്‍ ഉദ്ഘാടന യാത്രയില്‍ ട്രെയിന്‍ പാളം തെറ്റി, ആറ് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. സംഭവത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

സീറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പിയേഴ്‌സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more