1 GBP = 104.68
breaking news

ചിരിയുടെ പൂരം അവസാനിക്കുന്നില്ല: ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി

ചിരിയുടെ പൂരം അവസാനിക്കുന്നില്ല: ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച താമരപ്പൂ..! എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. രാജീവ് ആലുങ്കലിന്റേതാണ് വരികള്‍.

കുട്ടനാടിന്റെ പശ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനം ചെയ്യന്ന കുട്ടനാടന്‍ മാര്‍പാപ്പ മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
iframe width=”560″ height=”315″ src=”https://www.youtube.com/embed/X6SMr_IFVTg” frameborder=”0″ allow=”autoplay; encrypted-media” allowfullscreen>

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more