1 GBP = 104.61
breaking news

പാര്‍ട്ടിക്ക് മുകളില്‍ വ്യക്തിപ്രഭാവം ഉയര്‍ത്താന്‍ ശ്രമിച്ചു; പി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

പാര്‍ട്ടിക്ക് മുകളില്‍ വ്യക്തിപ്രഭാവം ഉയര്‍ത്താന്‍ ശ്രമിച്ചു; പി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

കൊച്ചി:പി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.  സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തിപ്രഭാവം ഉയര്‍ത്താന്‍ ജയരാജന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇതറിഞ്ഞിട്ടും തിരുത്താന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്ന്

പാര്‍ടിയുടെ നിലവിലുള്ള സംഘടനാ രീതിയില്‍ നിന്നും വ്യത്യസ്തമായി ചില പ്രചരണ പരിപാടികള്‍ സഖാവ് പി ജയരാജനുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരികയുണ്ടായി. സഖാവ് പി ജയരാജനെ പാര്‍ട്ടിക്ക് മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതില്‍ പൊതുവായി പ്രത്യക്ഷപ്പെടുന്നതെന്നും, ജില്ലാ കമ്മിറ്റി തയ്യാറാക്കി പ്രാസംഗികന്മാര്‍ക്ക് നല്‍കിയിട്ടുള്ള കുറിപ്പിനകത്ത് സാധാരാണ പാര്‍ട്ടി നേതാക്കളെക്കുറിച്ച് ഉപയോഗിക്കാത്ത ചില പ്രയോഗങ്ങള്‍ നടത്തി സഖാവ് പി ജയരാജനെ അവതരിപ്പിക്കുന്ന സ്ഥിതി കൂടി വന്നപ്പോള്‍ ഇത് തിരുത്തുന്നതില്‍ മുന്‍കൈ എടുക്കാതിരുന്ന ജില്ലാ സെക്രട്ടറിയുടെ സമീപനത്തെക്കുറിച്ചും, കണ്ണൂര് പോലെയുള്ള ജില്ലയില്‍ ജില്ലാസെക്രട്ടറി ഗുരുതരമായ വ്യക്തിപ്രഭാവ നിലപാടിലേക്ക് വഴുതിപ്പോകുന്ന സ്ഥിതിയുണ്ടായിട്ടും കര്‍ശനമായി നിലപാട് സ്വീകരിക്കാതെ കാഴ്ച്ചക്കാരനായി നിന്ന് ജില്ലാ സെക്രട്ടറിയേറ്റിന്റെ ഗുരുതരമായ വീഴ്ച്ചയെക്കുറിച്ചും ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more