എന്നും എപ്പോഴും ബോളിവുഡും, ക്രിക്കറ്റ് ലോകവും ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട്-അനുഷ്ക ദമ്പതികളുടെ ജീവിതം. സൗഹൃദവും, പ്രണയവും, യാത്രകളും, വേര്‍പിരിയലും, ഒടുക്കം വിവാഹവും, വിവാഹ സത്ക്കാരവും സമൂഹമാധ്യമങ്ങളില്‍ ആഘോഷമായിരുന്നു. എന്നാല്‍ വിവാഹത്തോടെ ഗോസിപ്പുകള്‍ക്കും വാര്‍ത്തകള്‍ക്കും വിരാമമാകുമെന്നാണ് കരുതിയിരുന്നത്.
വിവാഹം കഴിഞ്ഞ് ഒരുമാസം ആകാറായി. ഇപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടില്‍ ഇരുവരും നിറഞ്ഞു നില്‍ക്കുകയാണ്. കാരണം മാധ്യമങ്ങള്‍ അവരെ വിടാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുപോലെ തന്നെ അവരുടെ വാര്‍ത്തകള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ഇന്ന് അവരുടെ ഒന്നിച്ചുള്ള യാത്രകളെ കുറിച്ചും, സെല്‍ഫികളെ കുറിച്ചുമാണ് വാര്‍ത്തകള്‍ നിറയുന്നത്.
ഇന്നിപ്പോള്‍ വൈറലായത് മറ്റൊന്നുമല്ല വിവാഹ സമയത്ത് അനുഷ്ക അണിയിച്ച വിവാഹമോതിരമാണ്.വിവാഹ മോതിരം വിരാട് കൊഹ്ലി തന്റെ മാലയില്‍ തൂക്കിയിട്ടതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ക്കുന്നത് കുറച്ചുകാലമായി ഒരു ട്രെന്‍ഡാണ്. ഇത്തരത്തിലുള്ള കൊഹ്ലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഒരു ആരാധകന് കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്.
‘ദ വിരാട് ജേണല്‍’എന്ന ഇന്‍സ്റ്റാഗ്രാമിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്ബെന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്.
click on malayalam character to switch languages