ടോം ജോസ് തടിയംപാട്
ഇടുക്കി: തോപ്രാംകുടിയിലെഅസ്സിസി സന്തോഷ്ഭവന്‍ (പെൺകുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1010 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു .
ഞങ്ങൾ ഈ ചാരിറ്റി തുടങ്ങുമ്പോൾ 1251 പൗണ്ട് ഞങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതു ഇടുക്കി മുളകുവള്ളിയിലെ ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു വേണ്ടി നല്കിയ 1200 പൗണ്ടും ഒരു കുട്ടിക്ക് പഠനസഹായമായി നല്കിയ 50 പൗണ്ടിന്റെയും ചെക്ക് കളക്ഷന്‍ പോകാത്തതായിരുന്നു, എന്നാല്‍ 1200 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു , ഇനി 50 പൗണ്ടിന്റെ ചെക്ക് കൂടി ;കളക്ഷന്‍ പോകാനുണ്ട്. .
റോഡില്‍ എറിഞ്ഞു കളഞ്ഞ കുട്ടികൾ, തലക്കു സ്ഥിരതയില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണി കൊണ്ട് കഷ്ട്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ 35 അംഗങ്ങളുടെ കഥനകഥകള്‍ , ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാർത്ഥി വരെയുണ്ട് .ഇവരെ എല്ലാം സംരക്ഷിക്കുന്നത് അവിടെ സേവനം അനുഷ്ട്ടിക്കുന്ന നാലു സിസ്റ്റർമാരാണ്.
നമ്മള് എല്ലാം ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറായികൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്സുകള് ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റിക്കുവേണ്ടി അപേക്ഷിക്കുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍പോയ സുന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രംകുടി സ്വദേശി മാര്ട്ടിന് കെ ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു .
ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സാന്ത്വനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ,ടോം ജോസ് തടിയംപാട് 07859060320 ,സജി തോമസ് 07803276626..
click on malayalam character to switch languages