മില്‍ട്ടണ്‍ അലോഷ്യസ്
ഡെര്‍ബി ചലഞ്ചേഴ്സ് sports ക്ലബ് സംഘടിപ്പിക്കുന്ന ഏഴാമത് ഓള് യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 23ന് ഡെര്‍ബി ഇറ്റ് വാള് ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്.
ക്ലബ്ബിന്റെ ഏഴാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂര്‍ണമെന്റുകള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതു കൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.
ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും, ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റണ്‍ എന്ന കായിക വിനോദത്തിലേക്ക് ആകര്‍ഷിക്കുകയും, അതോടൊപ്പം അവര്‍ക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.
നിലവാരം കൊണ്ടും സംഘടനാമികവു കൊണ്ടും വേറിട്ടു നിന്ന മുന്‍ ടൂര്‍ണമെന്റിന്റെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയില്‍ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക്ക് തത്സമയ നറുക്കെടുപ്പിന് മുന്‍ വര്‍ഷങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാര്‍ത്തകളും തത്സമയം വെബ്സൈറ്റ് വഴി ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള് ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാകും എന്ന പ്രത്യേകത കായിക പ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
രണ്ടു ക്യാറ്റഗറിയിലായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത് . 36 ടീമുകളാണ് ഇന്റര്‍മീഡിയറ്റ് ക്യാറ്റഗറിയില്‍ പങ്കെടുക്കുന്നത്. 14 ടീമുകള്‍ അഡ്വാന്‍സ്ഡ് ക്യാറ്റഗറിയിലും മത്സരിക്കുന്നു. യുകെയിലെ മലയാളി മത്സരാര്‍ത്ഥികള്‍ക്ക് പുറമെ ബാഡ്മിന്റണ്‍ ഇംഗ്ലണ്ടിലെ മുന്‍നിര താരങ്ങളും അണിനിരക്കുമ്പോള്‍ കോര്‍ട്ടില്‍ ആവേശകരമായ മത്സരങ്ങള്‍ നടക്കുമെന്ന് ഉറപ്പ്.
അഡ്വാന്‍സ്ഡ് ക്യാറ്റഗറിയില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് 350 പൗണ്ട് ക്യാഷ് അവാര്‍ഡും just badminton നല്കുന്ന പ്രൊട്ടക് റാക്കറ്റുകളും ട്രോഫിയും സമ്മാനിക്കും.
ഇന്റര്‍മീഡിയേറ്റ് കാറ്റഗറിയില്‍ വിജയികളാകുന്ന ടീമിന് 200 പൗണ്ടും just badminton bolton നല്കുന്ന ബാഡ്മിന്റണ്‍ റാക്കറ്റുകളും ട്രോഫിയും സമ്മാനിക്കും. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുന്നതാണ്. ഡെര്‍ബി മേയര്‍ കൗണ്‍സിലര്‍ ജോണ്‍ വിറ്റബിയുടെ സാന്നിധ്യം സമ്മാനദാന ചടങ്ങിനെ വര്‍ണ്ണാഭമാക്കും.
just badminton bolton ( just-badminton.co.uk ) ഉം ,LMR റേഡിയോ ലണ്ടനും, badminton croydon uk യും ടൂര്‍ണമെന്റിന്റെ സ്പോണ്‍സേഴ്സ് ആണ്. സംഘാടകരായ സുബിന് തകിടിപ്പുറം, ജോജു ചെറിയാന്, സജിത്ത് പോള്‍, ആന്‍ജോ ജോയ്, വില്‍സണ്‍ ബെന്നി, മില്‍ട്ടണ്‍ അലോഷ്യസ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
കളിക്കളത്തില്‍ മാത്രമല്ല, കാഴ്ചക്കാരിലേക്കും കളിയുടെ ആവേശം വാനോളം ഉയര്‍ത്തുന്ന മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകാന്‍ യുകെയിലെ എല്ലാ കായിക പ്രേമികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-
Derby Etwall Leisure Centre,
Hilton Road, Etwall, Derby,
DE65 6HZ
click on malayalam character to switch languages