മറിയാമ്മ ജോഷി
‘ഉണരാം പ്രശോഭിക്കാം’; വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്കധ്യാനങ്ങളിലൂടെ ഓസ്ട്രേലിയയുടെ നാനാഭാഗങ്ങളില്‍ തിരക്കിലായിരിക്കുകയാണ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചന്. ആയതിനാല്‍ സെഹിയോന്‍ യൂറോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും പ്രമുഖ വചന പ്രഘോഷകനുമായ ബഹു. ഫാ. ഷൈജു നടുവത്താനിയില്‍ അച്ചനായിരിക്കും ഇപ്രാവശ്യത്തെ കണ്വന്ഷന് നയിക്കുക. പ്രസക്ത വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ. സിറില്‍ ഇടമന അച്ചന് ആരാധന നയിക്കുന്നതായിരിക്കും.
അനേകം ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും, ജീസസ് വണ്ടര്‍ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ കവര്‍ന്നെടുത്ത ബ്രദര്‍ തോമസ് പോള്‍ കൂടാതെ ഡൊമിനീഷ്യന്‍ യൂത്ത് ഓര്‍ഡറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ഗ്രേറ്റ് ബ്രിട്ടന് ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ് മിനിസ്ട്രിയുടെ ഡയറക്റും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. നിക്കോളാസ് ക്രോയും ഇപ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഇംഗ്ളീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമായി ജനം കൂട്ടം കൂട്ടമായി എത്തിച്ചേരുന്നു.
ശക്തമായ അടിവേരുകളുള്ള ലബനോനിലെ ദേവദാരുക്കള്‍ കടപുഴകി വീണ കഥ നാം കേട്ടിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് അധഃപതനത്തിന്റെ പാതാളത്തില്‍ എത്രയോ പേര് വീണു തകര്‍ന്നിരിക്കുന്നു. യേശുവിന്റെ കൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന്റെ മുന്പില് അധഃപതിച്ചില്ലേ അഹങ്കരിക്കുവാന്‍ ഒന്നുമില്ല’. നില്ക്കുന്നവന് വീഴാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍’ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നല്ല കുമ്പസാരം കഴിച്ചു അനുതാപത്തോടെയും വിശുദ്ധിയോടും ആയിരിക്കുവാന്‍ ഈ നോമ്പുകാലം ഈശോ നമ്മില്‍ നിന്ന് അവകാശപ്പെടുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും ഇംഗ്ളീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും അതിനൊപ്പം സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള അവസരമുണ്ടായിരിക്കും.
‘കുഞ്ഞുങ്ങളെ എന്റെ അരികില്‍ വരുവാന്‍ അനുവദിക്കുവിന്‍’ നമ്മുടെ കുഞ്ഞുങ്ങളെ ഈശോക്ക് വളരെ ഇഷ്ടമാണ്. അനുഗ്രഹിക്കുവാന്‍ ഉയര്‍ത്തിയിരിക്കുന്നു ആ കരത്തിന് കീഴിലേക്ക് നമുക്ക് അവരെ ചേര്‍ത്തു നിര്‍ത്താം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ചു സെഷന് തിരിച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചക്കുതകുന്ന കിങ്ഡം റവലേറ്റര്‍ എന്ന മാഗസിന് എല്ലാ മാസവും സൗജന്യമായി നല്കി വരുന്നു.
യൂറോപ്പില്‍ അനേകായിരങ്ങള്‍ വിശ്വാസത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഈ ശുശ്രൂഷ എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.
കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ബഹു. സോണിയച്ചനും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് ഏവരെയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.
Bethel Convention Centre
Kelvin Way
Birmingham
B707JW
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി: 078781449670
അനീഷ്: 07760254700
click on malayalam character to switch languages