വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് ജോസഫ് ഗ്രിഗറിയും സെക്രട്ടറി സജി മാന്പള്ളിയും നേതൃത്വം നൽകി. കരോൾ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വേദിയിലേക്ക് കടന്നുവന്ന സാന്റാക്ലോസ് അപ്പൂപ്പൻ കേക്ക് മുറിച്ചു ആഘോഷപരിപാടികളുടെ ഉത്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സീനാ ജോസ് മുണ്ടനാട് പ്രധാന ക്രിസ്തുമസ് സന്ദേശം നൽകി .ജേക്കബ് വർഗീസ് സാന്റാ ആയി വേഷമണിഞ്ഞു. ഐജു ജോസും മരിയ സോണിയും അവതാരകരായിരുന്ന യോഗത്തിൽ ജീനാ ജോസ് കൂടത്തിനാൽ സ്വാഗതവും ഷൈനി മനോജ് നീലിയറ നന്ദിയും അർപ്പിച്ചു.
സീനാ ജോസിന്റെയും മിലി രാജേഷിനെയും നേതൃത്വത്തിൽ കുട്ടികളെ അണിനിരത്തി യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന നേറ്റിവിറ്റി പ്ലേയോടുകൂടി ആരംഭിച്ച കലാപരിപാടികളിൽ ധാരാളം നൃത്തങ്ങളും, പാട്ടുകളും ,കോമഡി സ്‌കിറ്റുകളും തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ പ്രകടനങ്ങൾ സദസ്സിനെ കോരിത്തരിപ്പിച്ചു.
ജിത്തു വിക്ടർ ജോർജിന്റെയും സാബു വര്ഗീസിന്റെയും കുര്യാക്കോസ് സി പൗലോസിന്റെയും മേൽനോട്ടത്തിൽ പാചകം ചെയ്‌ത രുചികരമായ ബിരിയാണി പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
ഇതിനോടനുബന്ധിച്ചു നടന്ന 2017 വർഷത്തെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി റൂബിൻ ജോസഫ്, വൈസ് പ്രസിഡന്റ് ആയി ആൻസി ജേക്കബ്,, സെക്രട്ടറി ആയി നൈജോ ജെയിംസ് ചിറയത്ത്, ജോയിൻ സെക്രെട്ടറി ആയി റിൻസി റെൻസ്, ട്രെഷറർ ആയി ജൂഡ് വർഗീസ് എന്നിവരും എക്‌സികുട്ടീവ് കമ്മറ്റീ അംഗങ്ങളായി രാജേഷ് കെ ഫ്രാൻസിസ്, ഐജു ജോസ്, റ്റിജി തോമസ്, ഷീബാ ഷാജി, സ്വപ്‌നാ ബിജോ എന്നിവരും ആർട്സ് ക്ലബ് സെക്രെട്ടറി ആയി ഡാനി ഡാനിയേലും, യുവ പ്രതിനിധികളായി ചെറിയാൻ നീലിയറയും റോണി അലക്സ് ഉം പി ആർ ഓ മാരായി റെൻസ് ജോസ്, മനോജ് നീലിയറയും ഓഡിറ്റർമാരായി ജോസ് കൂടത്തിനാലും കുര്യാക്കോസ് സി പൗലോസും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമതിക്കുവേണ്ട സഹായസഹകരണങ്ങളഭ്യർത്ഥിച്ചു റൂബിൻ ജോസഫും നൈജോ ജെയിംസും സംസാരിച്ചു. കഴിഞ്ഞകാലയളവിലെ പ്രവർത്തനങ്ങളിൽ പിന്തുണയും സഹായസഹകരണവും നൽകിയ എല്ലാവർക്കും നന്ദിയും പുതിയ കമ്മറ്റിക്ക് ആശംസകളും ലൈഫ് 2016 ടീം അറിയിച്ചു.
click on malayalam character to switch languages