മാഞ്ചസ്റ്റര്‍: ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടേയും, ലോകസമാധാനത്തിന്റെയും നന്മയുടെയും സന്ദേശം
ഉയര്‍ത്തി, സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടേയും, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെയും സംയുക്ത ക്രിസ്തുമസ് കരോള്‍ പര്യവസാനിച്ചു.
സാന്താക്‌ളോസിനൊപ്പം കരോള്‍ ഗാനങ്ങളും നൃത്തച്ചുവടുകളുമായി അസോസിയേഷന്‍ കുടുംബങ്ങളും അണിനിരന്നതോടെ ഏവര്‍ക്കും മനസില്‍ സൂക്ഷിക്കാവുന്ന ആഘോഷരാവുകള്‍ക്കാണ് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കരോള്‍ മാഞ്ചസ്റ്ററിലെ ഭവനങ്ങളിലൂടെ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവക ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍,അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കരോള്‍ സര്‍വ്വീസ് നടത്തിയത്.
ഇടവക വികാരി റവ.ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ ക്രിസ്തുമസ് ആശംസകളും, കെ.സി.എ.എം പുറത്തിറക്കിയ കലണ്ടറും,ആശംസാ കാര്‍ഡുകളും സാന്താക്‌ളോസ് സമ്മാനമായി കുടുംബങ്ങള്‍ക്ക് കൈമാറി. പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചു ഒരേമനസോടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കരോളില്‍ പങ്കെടുത്തു.
വ്യാഴാഴ്ച ബെഞ്ചില്‍,വിഥിന്‍ഷോ ഭാഗങ്ങളിലൂടെയും,വെള്ളിയാഴ്ച ബാഗുലി, നോര്‍ത്തേണ്ടന്‍, ശനിയാഴ്ച ടിംബര്‍ലി, ഞാറാഴ്ച്ച വിതിങ്ങ്ടണ്‍, ചീഡില്‍ ഭാഗങ്ങളിലൂടെയും കരോള്‍ നടന്നു.കരോള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവകയുടേയും, അസോസിയേഷന്റേയും നന്ദി ഭാരവാഹികള്‍ രേഖപ്പെടുത്തി.അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 14 ശനിയാഴ്ച ടിംബര്‍ലി മെതോഡിസ്റ്റ് ഹാളില്‍ നടക്കും.
അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.പൊതുസമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യയും,ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും.ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത: അലക്‌സ് വര്‍ഗീസ്
click on malayalam character to switch languages