ഷെഫീല്‍ഡ്: സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും,ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ മക്കളുടെ ശ്രേഷ്ഠ ഇടയന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലും ഷെഫീല്‍ഡില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു.വികാരി ജനറാളും,പ്രസ്റ്റണ്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ.മാത്യു ചൂരപൊയികയില്‍ തഥവസരത്തില്‍ പിതാക്കന്മാരെ അനുധാവനം ചെയ്യുന്നതാണ്.
പ്രസ്റ്റണിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം നവംബര്‍ 4 നു വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിയോടെ അഭിവന്ദ്യ പിതാക്കന്മാര്‍ ഷെഫീല്‍ഡില്‍ എത്തിച്ചേരും.ജോസഫ് തോമസ് (സിബിച്ചന്‍)-മേരിക്കുട്ടി ദമ്പതികളുടെ ഭവനത്തില്‍ വന്നു ചേരുന്ന പിതാക്കന്മാര്‍ അവിടെ വിശ്രമിച്ച ശേഷം 6:30 ഓടെ ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ എത്തിച്ചേരുന്നതാണ്. ഷെഫീല്‍ഡിലുള്ള മേരിക്കുട്ടി ആലഞ്ചേരി പിതാവിന്റെ സഹോദര പുത്രിയാണ്.
നിരവധി വൈദികരും,അല്മായ സമൂഹവും ചേര്‍ന്ന് ദേവാലയ അങ്കണത്തില്‍ വെച്ച് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ഊഷ്മള സ്വീകരണം അരുളും.തുടര്‍ന്ന് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ സമൂഹ ദിവ്യബലി അര്‍പ്പിക്കപ്പെടും.മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവും,വികാരി ജനറാളുമാരായ മാത്യു ചൂരപൊയികയില്‍,സജി മലയില്‍ പുത്തന്‍പുര കൂടാതെ നിരവധി വൈദികരും ദിവ്യ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കു ചേരും.ദിവ്യ ബലിക്ക് ശേഷം സഭാ മക്കളുമായി വലിയ പിതാവ് സംസാരിക്കുന്നതാണ്.
പ്രസ്റ്റണ്‍ ആസ്ഥാനമായി സഭക്ക് സ്വന്തമായി രൂപത കിട്ടി അനുഗ്രഹിക്കപ്പെട്ടതിലുള്ള കൃതജ്ഞതാ ബലിയായിട്ടാണ് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുക.സഭയുടെയും രൂപതയുടെയും വളര്‍ച്ചക്ക് ഏവരുടെയും പ്രാര്‍ത്ഥനയും,സഹകരണവും അഭ്യര്‍ത്ഥിക്കുന്നതിനും, മെത്രാഭിഷേക-രൂപത-കത്തീഡ്രല്‍ കൂദാശ കര്‍മ്മങ്ങള്‍ വലിയ വിജയവും, അഭിഷേകവും ആക്കി മാറ്റിയതിലുള്ള ഏവരുടെയും തീക്ഷ്ണമായ സഭാ സ്‌നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നതിനും,പുതിയ രൂപതയിലെ തന്റെ മക്കളെ നേരില്‍ കാണുന്നതിനും ആയിട്ടാണ് മാര്‍ ആലഞ്ചേരി പിതാവും, ശ്രാമ്പിക്കല്‍ പിതാവും യു കെ യില്‍ അജപാലന പര്യടനം നടത്തുന്നത്.
സീറോ മലബാര്‍ സഭയുടെ തലവനും,’കാര്‍ഡിനല്‍ പ്രീസ്റ്റ്’ ഓഫ് ദി സാന്‍ ബെര്‍ണാര്‍ഡോ അല്ലെ ടെര്‍മേ കൂടാതെ ‘ഡോക്ടറിനേ ഓഫ് ദി ഫെയ്ത്’,’ഓറിയന്റല്‍ ചര്‍ച്ചസ്’ എന്നീ കോണ്‍ഗ്രിഗേഷനുകളില്‍ അംഗവും ആയിട്ടുള്ള മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെയും,നമ്മുടെ ശ്രേഷ്ഠ ഇടയനായ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന്റെയും അനുഗ്രഹ സന്ദര്‍ശനത്തിലും,വിശുദ്ധ ദിവ്യബലിയിലും, സ്‌നേഹ സദസ്സിലും പങ്കു ചേരുവാന്‍ ഷെഫീല്‍ഡിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
click on malayalam character to switch languages