1 GBP = 108.77
breaking news

കാശ്മീരില്‍ ഭീകരവിരുദ്ധ വേട്ടക്ക് തായ്യാറെടുത്ത് സൈന്യം

കാശ്മീരില്‍ ഭീകരവിരുദ്ധ വേട്ടക്ക് തായ്യാറെടുത്ത് സൈന്യം

കശ്മീരിനെ ഭീകരതയുടെ ഇരുട്ടിലേക്ക് തള്ളിയിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയില്ല. അശാന്തിയുടെ കാലഘട്ടത്തിലേക്ക് മടങ്ങിപോവുകയാണ് കശ്മീര്‍. ഇതു തടയാന്‍ ഭീകര വിരുദ്ധ വേട്ട വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ജമ്മു കശ്മീരില്‍ സൈന്യത്തിനും പ്രമുഖ സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന ഇങ്ങനെയൊരു തീരുമാനം എടുത്തത്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് സൈന്യത്തിന് നേരെ ആക്രമം അഴിച്ച് വിട്ടിരിക്കുകയാണ് പാകിസ്ഥാന്‍. ഈ സാഹചര്യത്തിലാണു രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും മാത്രമാക്കിയിരുന്ന തുടരെത്തുടരെയുള്ള പരിശോധനകള്‍ താഴ്‌വരയില്‍ ആകമാനം നടത്താന്‍ തീരുമാനമെടുത്തത്. ഇന്നലെ നടന്ന സുരക്ഷാ വിലയിരുത്തല്‍ യോഗത്തിലാണു തീരുമാനം.

അതേസമയം, കശ്മീരില്‍ സൈന്യത്തിനു നേരെ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിവെപ്പില്‍ എട്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more