1 GBP = 108.77
breaking news

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ഉംറ്റാറ്റയില്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ഉംറ്റാറ്റയില്‍

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ റവ. ഫാ. വിജില്‍ കിഴക്കരക്കാട്ടിന്റെയും റവ. ഫാ. സുബീഷ് കളപ്പുരക്കലിന്റെയും പ്രധാന കാര്‍മ്മികത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് ഫാ. സുബീഷ് കളപ്പുരക്കല്‍ നയിക്കുന്ന ധ്യാനചിന്തകളെ തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്റെയും നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.

സൌത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകള്‍ ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കാറുണ്ട്. ശനിയാഴ്ച വൈകുന്നേരത്തെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നേര്‍ച്ചപായസ്സവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 16 ഞായറാഴ്ച്ച രാവിലെ 10 മണിക്കും ആഘോഷമായ ദിവ്യബലിയുണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more