ബാങ്കോക്ക്: പ്രസവിച്ച ഉടന്‍ അമ്മ കത്തിയെടുത്ത് 14 തവണ കുത്തിയ ശേഷം കുഴിച്ചുമൂടിയ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ഏഴുമാസം പ്രായമായ ആ കുഞ്ഞ് ഇന്ന് ഒരു സ്വീഡിഷ് ദമ്പതികളുടെ കൈയ്യിലിരുന്നു പുഞ്ചിരിക്കുന്നുണ്ട്. ഏഴുമാസം മാത്രം പ്രായമുള്ള ഐഡിന് എന്ന കുഞ്ഞാണ് മരണത്തില്‍ നിന്നും അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയത്. തായ്ലന്ഡിലെ ഖോന്‍ കേന് പ്രവിശ്യയിലായിരുന്നു കുഞ്ഞിനെ കുഴിച്ചു മൂടിയത്. കുഞ്ഞ് ജനിച്ച ഉടനെ തന്നെയായിരുന്നു സംഭവം. പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞിനെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു.
പ്രസവിച്ച ഉടനെ കുഞ്ഞിനെ കുത്തിയ ശേഷം അരയടി താഴ്ചയുള്ള കുഴിയില്‍ കുഴിച്ചുമൂടിയിരുന്നു. ഏറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുത്തിയത് സ്വന്തം അമ്മ തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞത്. അരയടി താഴ്ചയില്‍ കുഴിച്ചിട്ട കുഞ്ഞിനെ കണ്ടെത്തിയത് പ്രദേശത്ത് കാലികളെ മേയ്ക്കുന്ന പ്രദേശവാസികളാണ്. മണ്ണിനടിയില്‍ കുഞ്ഞിന്റെ കാല് കണ്ട അവര്‍ മണ്ണു മാറ്റി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടനടി ആശുപത്രിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു കണ്ടെത്തി. പരിശോധനയിലാണ് കുഞ്ഞിനു കുത്തേറ്റ വിവരം പുറത്തറിഞ്ഞത്.
മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നതില്‍ നിന്നും തടഞ്ഞെന്നും ഇതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏറെ നാള് നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഐഡിന് ആരോഗ്യം വീണ്ടെടുത്തത്. പിന്നീട് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയാണ് കുത്തിയതെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു
click on malayalam character to switch languages