1 GBP = 107.17
breaking news

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ)

ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്‌സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

പുതിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടിയേറ്റ മലയാളികളുടെ സാന്നിധ്യം ഉള്ളത് കൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയിൽ തന്നെയായിരുന്നു ബ്ലെസി ജോണും. പതിവില്ലാത്ത വിധം മലയാളികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ആര്‍സിഎന്‍ യൂണിയനില്‍ ഇത്തവണ നടന്നത്. ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി മുൻ സെക്രട്ടറി എന്ന നിലയിൽ അത്യഗ്രൻ പ്രകടനം കാഴ്ച വെച്ച ബ്ലെസ്സി, യു കെ യിലെ മലയാളി സംഘടനയിൽ സെക്രട്രറി എന്ന നിലയിൽ ആദ്യമായി ബിബിസി മിഡ്ലാൻഡ്സ് റീജിയൻ ഇന്റർവ്യൂ നൽകിയിട്ടുള്ള വ്യക്തി കൂടിയാണ്.

മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍ (ലണ്ടൻ )മലയാളികള്‍ മത്സരിച്ച് വിജയിച്ചത് മത്സരങ്ങൾക്ക് ആവേശം പകർന്നിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി മലയാളികൾ തന്നെ മത്സരരംഗത്തെത്തുകയായിരുന്നു. യുക്മ നാഷനൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം ലണ്ടൻ റീജയനിലേക്കു നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിജയിയായ ബ്ലെസ്സി ജോണിന് യുക്മ നാഷണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ നഴ്സസ് ഫോറം നാഷണൽ (UNF) കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, യുഎൻഎഫ് പ്രസിഡൻറ് സോണി കുര്യൻ, സെക്രട്ടറി ഐസക്ക്  കുരുവിള, ട്രഷറർ ഷൈനി ബിജോയ്, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയനൽ പ്രസിഡന്റ് ജോർജ് തോമസ് സെക്രട്ടറി പീറ്റർ ജോസഫ് എന്നിവർ അഭിനന്ദനങൾ നേർന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more