1 GBP = 110.55
breaking news

‘നിയമസഭയിൽ തറയിലും ഇരിക്കാലോ; എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് ആലോചിക്കുന്നത്’; പി.വി അൻവർ

‘നിയമസഭയിൽ തറയിലും ഇരിക്കാലോ; എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് ആലോചിക്കുന്നത്’; പി.വി അൻവർ

നിയമസഭയിൽ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റുന്നതിനെതിരെ പിവി അൻവർ. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും സിപിഐഎമ്മിന് പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും പിവി അൻവർ പറഞ്ഞു. സഭയിൽ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്വം എൽ.ഡി.എഫിനാണെന്ന് അൻവർ പറ‍ഞ്ഞു.

നിയമസഭയിൽ തറയിലും ഇരിക്കാലോയെന്നും സീറ്റ് മാറ്റം നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും പിവി അൻ‌വർ വ്യക്തമാക്കി. പിവി അൻവർ ചോദിച്ചു. എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും കേസുകൾ ഇനിയും വന്നു കൊണ്ടോയിരിക്കാമെന്നും പിവി അൻവർ പറഞ്ഞു. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എൽ.എൽ.ബി ചെയ്യാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പിവി അൻവർ പറഞ്ഞു.

മഞ്ചേരിയിലെ കേസിൽ ഫോൺ ചോർത്തിയവർക്ക് എതിരെ കേസില്ല പരിശോധിക്കണമെന്ന് പറഞ്ഞതിനാണ് കേസെന്ന് പിവി അൻവർ പറഞ്ഞു. പി.ശശിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും പി.ശശിയുടെ വക്കീൽ നോട്ടിസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ ദേഹത്തേയ്ക്ക് എടുത്താൽ തിരിച്ചടിക്കുമെന്ന് അൻവർ പറഞ്ഞു. തിങ്കളാഴ്ച്ച സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അൻവർ അറിയിച്ചു.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി മറ്റൊരു സ്ഥാനം കൊടുക്കും. ഇത് നാടകമാണ്. എ‍ഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്ന് പിവി അൻവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് ഒരു സാമുദായിക രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചിട്ടില്ലെന്ന് അൻവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more