1 GBP = 110.83
breaking news

ഹേമ ഓണം ‘പൂവിളി 2k24’സെപ്റ്റംബർ 21ശനിയാഴ്ച; യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയാകും

ഹേമ ഓണം ‘പൂവിളി 2k24’സെപ്റ്റംബർ 21ശനിയാഴ്ച; യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയാകും

അരുൺ ഹെറിഫോർഡ്

യുകെ : ഹെറിഫോഡിലെ ഏറ്റവും പഴയതും, വലിയതു മായ മലയാളി സംഘടന ‘ഹേമ ’യുടെ ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 21ശനിയാഴ്ച രാവിലെ 9മണി മുതൽ രാത്രി 9മണി വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടും. സെന്റ് മേരിസ് സ്കൂൾ സ്റ്റേഡിയത്തിൽ അന്ന് രാവിലെ ഹേമയുടെ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫ് ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് നടത്തും. ഹേമ സെക്രട്ടറി ശ്രീ. ജിൻസ്‌ വരിക്കാണിയ്ക്കൽ ഓണാ ഘോഷ വിളംബരം നടത്തും.

യുക്മയുടെ ദേശീയ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ ചീഫ് ഗസ്റ്റ് ആയി ഓണപരിപാടികൾ ഉത്‌ഘാടനം ചെയ്‌യും. പൂക്കളം, പുലിക്കളി, മാവേലിഎഴുന്നള്ളത്ത്, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, വടം വലി, ഉറിയടി, 70ൽ ഏറെ വനിതകൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, ഹേമ കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാ പ്രകടനങ്ങൾ കൂടാതെ വൈകുന്നേരം 5മുതൽ നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിയ്ക്കുന്ന സ്റ്റേജ് ഷോ ‘ആട്ട ക്കളം ’നാടൻ പാട്ടു മേളവും ഉണ്ടാകും, വന്നു ചേരുന്ന എല്ലാവർക്കും ഓണസദ്യ കൂടാതെ, വൈകുന്നേരവും, രാത്രിയിലും ഭക്ഷണം ക്രമീ കരിച്ചിട്ടുണ്. ഹേമയുടെ ഇത്തവണത്തെ ഓണാഘോഷം കെങ്കേമമാക്കാൻ ഹേമ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ കമ്മറ്റി പ്രവർത്തിച്ചു വരുന്നതായി ജനറൽ കൺവീനർ ശ്രീ.ജെയ്സൺ ആറ്റുവാ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more