1 GBP = 104.30
breaking news

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’ പ്രവർത്തനമാരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’ പ്രവർത്തനമാരംഭിച്ചു

റോമി കുര്യാക്കോസ് 

ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ സ്ഥാനീയരായ ഐഒസി, 2024  ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജ്ജിതമായ പ്രവർത്തനമാരംഭിച്ചു.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ‘INDIA’ സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യു കെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരെയും അണിചേർത്തുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.  

ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ‘മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ: 
സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ – കൺവീനേഴ്‌സ്)
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്

രാജ്യത്തിന്റെ മതേതര – ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീർണ്ണസാഹചര്യത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ നാട്ടിലെ ബന്ധു – മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ  വിജയം ഉറപ്പിക്കുന്ന തരത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കുകയാണ് മിഷൻ 2024′ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ഐഒസി (യു കെ) – കേരള ചാപ്റ്റർ സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് പാർട്ടിയുടെ സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ച ആയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളിൽ, കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more