1 GBP = 104.61
breaking news

2009ന് ശേഷം ജനിച്ചവർക്ക് പുകവലി നിരോധനം; പിന്തുണച്ച് എംപിമാർ

2009ന് ശേഷം ജനിച്ചവർക്ക് പുകവലി നിരോധനം; പിന്തുണച്ച് എംപിമാർ

ലണ്ടൻ: 2009-ന് ശേഷം ജനിച്ച ആരെയും സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് നിരോധിക്കാനുള്ള പദ്ധതിയെ എംപിമാർ പിന്തുണച്ചു. പ്രധാനമന്ത്രി ഋഷി സുനാക്ക് മുൻകൈയെടുത്ത നടപടികൾ, രണ്ട് മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖ ടോറി വ്യക്തികളുടെ എതിർപ്പ് അവഗണിച്ചു കൊണ്ടാണ് എംപിമാർ പിന്തുണച്ചത്.

67നെതിരെ 383 വോട്ടുകൾക്കാണ് ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ പാസായത്. അവ നിയമമായാൽ, യുകെയിലെ പുകവലി നിയമങ്ങൾ ലോകത്തിലെ ഏറ്റവും കർശനമായ നിയമങ്ങളിൽ ഒന്നായിരിക്കും. യുകെയുടെ സമീപനം ന്യൂസിലൻഡിലെ സമാനമായ ഒരു നിയമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കരുതപ്പെടുന്നു, അത് പിന്നീട് സർക്കാർ മാറ്റത്തിന് ശേഷം റദ്ദാക്കപ്പെട്ടു.

പദ്ധതി പുകവലി വിമുക്ത തലമുറ സൃഷ്ടിക്കുമെന്ന് ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. അതേസമയം ഇത് വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്തുമെന്ന് വാദിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെ നിരവധി ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച, കാനഡയിലെ ഒട്ടാവയിൽ നടന്ന കൺസർവേറ്റീവ് കോൺഫറൻസിൽ ഒരു പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുകവലി നിരോധനത്തെ എതിർത്ത് സംസാരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more