1 GBP = 104.66
breaking news

പ്രേക്ഷക ശ്രദ്ധ നേടി ‘ദൃശ്യകല’ അവതരിപ്പിച്ച സാമൂഹിക സംഗീത നാടകം “തെയ്യം”.

പ്രേക്ഷക ശ്രദ്ധ നേടി ‘ദൃശ്യകല’ അവതരിപ്പിച്ച സാമൂഹിക സംഗീത നാടകം “തെയ്യം”.

രാജേഷ് നടേപ്പിള്ളി

ലണ്ടൻ: ഇക്കഴിഞ്ഞ ശനിയാഴ്ച ലണ്ടനിലെ ഹോൺചർച്ച് ചാമ്പ്യൻസ് സ്കൂളിൽ വൈകുന്നേരം നിറഞ്ഞു കവിഞ്ഞ സദസ്സിൽ അരങ്ങേറിയ ‘ദൃശ്യകല’ അവതരിപ്പിച്ച സാമൂഹിക സംഗീത നാടകമായ “തെയ്യം” പ്രേക്ഷകരുടെ മനം കവരുന്നതായി. കലാമൂല്യവും ദൃശ്യാവിഷ്കാരവും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സന്നിവേശിപ്പിച്ച നാടകത്തിനെ മലയാളികൾ ഹൃദയം കൊണ്ടാണ് വരവേറ്റത്.

36-ലധികം കലാകാരന്മാരുടെയും പ്രൊഡക്ഷൻ ടീമിൻ്റെയും സമർപ്പണവും പ്രതിബദ്ധതയും അഭിനിവേശവും വടക്കൻ കേരളത്തിലെ സങ്കീർണ്ണമായ കലാരൂപമായ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള മഹത്തായ മൂന്ന് ഭാഗങ്ങളുള്ള ഒരു സാമൂഹിക നാടകത്തിൽ ജീവൻ പ്രാപിക്കുന്നു. ആഗ്രഹത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും പ്രതികാരത്തിൻ്റെയും ക്ലാസിക് കഥകൾ നിങ്ങളുടെ കൺമുന്നിൽ വിരിയുമ്പോൾ മുച്ചിലോട്ട് ഭഗവതിയെയും മരുതിയോടൻ കുരിക്കളെയും മറ്റു തെയ്യം കലാകാരന്മാരും പ്രേക്ഷക ഹൃദത്തിലാണ് ഇടം പിടിച്ചത്.

പ്രമുഖ നാടക രചയിതാവായ 250 ലേറെ നാടക തിരക്കഥകൾ എഴുതിയ ‘രാജൻ കിഴക്കനേല’ രചിച്ച തെയ്യം സംവിധാനം ചെയ്തവതരിപ്പിച്ചത് ലണ്ടനിൽ നീണ്ടകാലമായി നാടക രംഗത്തുള്ള ശശി കുളമടയാണ്. ഏതാണ്ട് മൂന്നു പതിറ്റാണ്ടോളമായി യു. കെ യിലെ പല അരങ്ങുകളിലും സാമൂഹിക നാടകങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ’ യുടെ കീഴിലുള്ള കലാവിഭാഗമായ ‘ദൃശ്യകല’ അവതരിപ്പിക്കുന്ന ഇരുപത്തി രണ്ടാമത്തെ നാടകമാണ് ‘തെയ്യം’… തെയ്യത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് സംഘാടകർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more