1 GBP = 104.50
breaking news

ബോൺമൗത്തിലെ മലയാളികൾക്ക് പുത്തൻ ഉണർവുനൽകി ബോൺമൗത്ത് മലയാളി അസോസിയേഷൻ (BMA) സ്ഥാപിതമായി.

ബോൺമൗത്തിലെ മലയാളികൾക്ക് പുത്തൻ ഉണർവുനൽകി ബോൺമൗത്ത് മലയാളി അസോസിയേഷൻ (BMA) സ്ഥാപിതമായി.

പുതുതായി ബോൺമൗത്തിൽ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷൻ ആയ BMA, കുട്ടികൾക്കായി അവരുടെ Social, Cultural, Emotional and Confidence building skills കൂട്ടുന്നതിനു വേണ്ടി “Kids Party ” ഇ കഴിഞ്ഞ ശനിയാഴ്ച (13.04.2024), Queens Park ൽ വച്ച് വളരെ വിജയകരമായി നടത്തി. Individual and Team games വഴി കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, ആശയവിനിമയ കഴിവുകൾ കൂട്ടുന്നതിനും ഈ ഒത്തുചേരൽ വളരെ പ്രയോജനം ചെയ്തു എന്ന് കുട്ടികളുടെ മാതാപിതാക്കളും മറ്റു BMA മെംബെർഴ്സും അഭിപ്രായപ്പെട്ടു.

തദവസരത്തിൽ BCP, ward Councilor, Cllr.Sharon Carr-Brown BMA യുടെ ക്ഷണം സ്വീകരിച്ചു പങ്കെടുക്കുകയും, കുട്ടികൾക്കായി ഒരു Inspiring Talk നൽകുകയും, അവരുടെ മാതാപിതാക്കളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയുതു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും, വരാനിരിക്കുന്ന Parliamentary Election നെ പറ്റിയും, വോട്ടർ പട്ടികയിൽ പേരുചേർക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും Cllr.Sharon ബോധവത്കരണം നടത്തി സംസാരിച്ചു. സാമൂഹ്യ ആരോഗ്യ മേഖലകളിലും മറ്റു സാമ്പത്തിക മേഖലകളിലും ഇവിടുത്തെ പ്രാദേശിക സമൂഹത്തിനും, ബ്രിട്ടന്റെ ദേശിയ സമ്പത്തവ്യവസ്ഥക്കും മലയാളികൾ നൽകിവരുന്ന സംഭാവന വളരെ വലുതാണെന്നു Clrr. Sharon വിലയിരുത്തുകയും ബോൺമൗത്തിലെ മലയാളികളെ പ്രശംസിക്കുകയും ചെയ്തു്. BMA അംഗങ്ങൾ വീടുകളിൽ ഉണ്ടാക്കി കൊണ്ടു വന്ന സ്വാദിഷ്ഷ്ടമായ പലതരം പലഹാരങ്ങൾ കഴിച്ചും പരുപാടി സമാപിച്ചു.

മറ്റു മലയാളി അസ്സോസിയേഷനുകളിൽനിന്നു വ്യത്യസ്തമായി, ബോൺമൗത്തിൽ പുതുതായി വന്ന മലയാളികൾക്കും ആദ്യകാല മലയാളികൾക്കും ഒരുപോലെ, പരമാവധി സഹായവും പിന്തുണയും നൽകുകയും, ഇവിടുത്തെ പ്രാദേശിക സമൂഹമായി യോജിച്ച് പ്രവ്രത്തിക്കുകയും എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഭരണകൂടമായ BCP കൗൺസിലിൻറെ കീഴിലുള്ള CAN (Community Action Network) ൽ ഒരു രേജിസ്റെർഡ് അംഗം കൂടെയാണ് പുതുതായി രൂപീകരിക്കപ്പെട്ട BMA എന്ന് അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more