ഐഒസി സംഘടിപ്പിക്കുന്ന പ്രവാസി കോൺഗ്രസ്സ് മഹാസമ്മേളനം നാളെ; രാഹുൽ ഗാന്ധിയോടൊപ്പം സാം പിട്രോഡ, മധു യാഷികി ഗൗഡ തുടങ്ങിയവർ പങ്കെടുക്കും.
Mar 04, 2023
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൺ: ഐഒസി (യു കെ) ലണ്ടനിൽ സംഘടിപ്പിക്കുന്ന രാഹുൽ ഗാന്ധിക്ക് ഒരുക്കുന്ന ഉജ്ജ്വല വരവേൽപ്പും യു കെ യിലെ പ്രവാസികളായ കോൺഗ്രസ്സ് അനുഭാവികളുടെ മഹാ സംഗമവും നാളെ ലണ്ടനിൽ നവചരിത്രം രചിക്കും.
നാളെ നടക്കുന്ന പ്രൗഢ ഗംഭീര ചടങ്ങിന് രാഹുൽഗാന്ധിയോടൊപ്പം പ്രവാസി സംഗമത്തിൽ പങ്കു ചേരുവാനായി ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, എക്സ് എംപി യും കോൺഗ്രസ്സ് നേതാവുമായ മധു യാഷികി ഗൗഡ എന്നിവർഎത്തിച്ചേർന്നു.
അമേരിക്കയിൽ നിന്നുമെത്തിചേർന്ന സാം പിത്രോടക്കും മറ്റും എയർപോർട്ടിൽ ഐഒസി വൈസ് പ്രസിഡണ്ട് ഗുരുമിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
ലണ്ടന്റെ ചരിത്രതാളുകളിൽ സുവർണ്ണ ലിപികളാൽ ഐഒസി (യു കെ) നവ ചരിതം എഴുതി ചേർക്കുമ്പോൾ മുഴുവൻ ജനാധിപത്യ മതേതര സ്നേഹികൾ പ്രവാസി സംഗമത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം അണിചേരും.
ഐഒസി നാഷണൽ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തി.
പ്രവാസി സംഗമത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അവർ ഐഡന്റിറ്റി പ്രൂഫും കൊണ്ടുവരേണ്ടതാണ്. രെജിസ്ട്രേഷൻ ആധിക്യം കാരണം രാത്രി വൈകിയും നടപടികൾ തുടരുന്നു.
മാർച്ച് 5 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages