1 GBP = 104.68
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഒവിബിസിന് വർണാഭമായ സമാപനം

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഒവിബിസിന് വർണാഭമായ സമാപനം

ജോർജ്‌ മാത്യു, പി ർ ഓ സെന്റ് സ്റ്റീഫൻസ് ഐഒസി, ബിർമിങ്ഹാം

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിലെ ഒവിബിസ് (ഓർത്തഡോക്സ്‌ വൊക്കേഷൻ ബൈബിൾ സ്കൂൾ )ഒക്‌ടോബർ 28.29,30 തീയതികളിൽ നടന്നു .ഒക്‌ടോബർ 28 ന് ഒവിബിസിന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി ഫാ മാത്യു എബ്രഹാം നിർവഹിച്ചു. ക്രിസ്തീയ സാക്ഷ്യവും, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഒവിബിസിനുള്ള സ്വാധീനം വളെരെ വലുതാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ അച്ഛൻ ചൂണ്ടികാട്ടി .”യേശൂ സൗഖ്യമാക്കുന്നു ” ((സെന്റ് ലൂക്ക് 4:40)എന്നതായിരുന്നു ചിന്താവിഷയം .പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഡോ:സാം ജോർജ്‌ ക്ലാസ് നയിച്ചു .സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ പോൾ സ്വാഗതവും ഇടവക സെക്രട്ടറി ലിജിയ തോമസ് നന്ദിയും പറഞ്ഞു.

രണ്ടാം ദിവസമായ 29ന് പ്രതിപാദ്യ വിഷയത്തെ അടിസ്ഥാനമാക്കി സിബി ജയ് പ്രഭാഷണം നടത്തി .പ്രശ്നോത്തരിക്കു അമിത് ഷിബു നേതൃത്വം നൽകി .തുടർന്ന് ഗാനപരിശീലനം ,ചർച്ച ക്ലാസുകൾ ,ഭക്ഷ്യ വസ്തുക്കളുടെ സമാഹാരം ,ചെടി നടൽ,സ്നേഹവിരുന്ന് എന്നിവ നടത്തി .
സമാപന ദിവസമായ 30ന് വി. കുർബാന, ഒവിബിസ് റാലിയും നടത്തി. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഫാ: മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു. വിവിധ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരും, രക്ഷിതാക്കളും ഒവിബിസിനെ സംബന്ധിച്ചു അവലോകനം നടത്തി.

ഇടവക ട്രസ്റ്റി ഡെനിൻ തോമസ് സ്വാഗതവും ജെയ്സൺ തോമസ് നന്ദിയും പറഞ്ഞു. ഒവിബിസിന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ റൂബി ഡെനിൻ, ജെയ്സൺ തോമസ്, മിഥുൻ തോമസ്, ദീപക് തോമസ് എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും, ആധ്യാല്മിക സംഘടന പ്രതിനിധികളും നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more