1 GBP = 104.76
breaking news

ബോംബ് നിർമ്മാണ സാമഗ്രികൾ ഓണലൈനിൽ വാങ്ങി; പ്രമുഖ പബ്ലിക് സ്‌കൂളിൽ നിന്ന് ജിസിഎസ്ഇ വിദ്യാർത്ഥിയെ കൗണ്ടർ ടെററിസം പോലീസ് കസ്റ്റഡിയിലെടുത്തു

ബോംബ് നിർമ്മാണ സാമഗ്രികൾ ഓണലൈനിൽ വാങ്ങി; പ്രമുഖ പബ്ലിക് സ്‌കൂളിൽ നിന്ന് ജിസിഎസ്ഇ വിദ്യാർത്ഥിയെ കൗണ്ടർ ടെററിസം പോലീസ് കസ്റ്റഡിയിലെടുത്തു

ലണ്ടൻ: ബോംബ് നിർമ്മാണ സാമഗ്രികൾ ഓൺലൈനിൽ വാങ്ങിയെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ പ്രമുഖ പബ്ലിക് സ്‌കൂളിൽ നിന്ന് ജിസിഎസ്ഇ വിദ്യാർത്ഥിയെ കൗണ്ടർ ടെററിസം പോലീസ് കസ്റ്റഡിയിലെടുത്തു.

ബെർക്ക്ഷെയറിലെ ക്രൊത്തോണിലുള്ള വെല്ലിംഗ്ടൺ കോളേജിലെ വിദ്യാർത്ഥിയുടെ പേരിലെത്തിയ പാർസൽ പരിശോധിച്ച സ്‌കൂൾ സെക്യൂരിറ്റി അംഗങ്ങൾ സംശയം തോന്നിയതിനെ തുടർന്ന് പാർസൽ പിടിച്ചെടുത്തു. പാഴ്‌സലിൽ അനധികൃത സാമഗ്രികൾ ഉണ്ടായിരുന്നതിനാൽ സ്കൂൾ മേധാവികൾ ഉടൻ തന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഡോഗ് സ്‌ക്വാഡും കൗണ്ടർ ടെററിസം പോലീസും പരിശോധനക്കെത്തി ബോംബ് നിർമ്മാണ സാമഗ്രികളെന്ന് സ്ഥിരീകരിച്ചത്.

കൗണ്ടർ ടെററിസം പോലീസിംഗ് സൗത്ത് ഈസ്റ്റിൽ നിന്നുള്ള ഡിറ്റക്ടീവുകൾ അന്വേഷണം നടത്തുന്നുണ്ട്, എന്നാൽ ഇത് ഒരു ഭീകര സംഭവമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ജിസിഎസ്ഇക്ക് പഠിക്കുന്ന വിദ്യാർത്ഥിക്ക് ജാമ്യം നൽകി വിട്ടയച്ചു, എന്നാൽ ഇയാളെ സ്‌കൂൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി തന്നെ ബോംബ് നിർമ്മാണ സാമഗ്രികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് അന്വേഷണോദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം തുടരുകയാണ്.

രാജ്യത്തെ തന്നെ പ്രമുഖ സ്‌കൂളുകളിൽ ഒന്നായ വെല്ലിംഗ്ടൺ കോളേജിൽ 13 മുതൽ 18 വരെ പ്രായമുള്ള 1,200 കുട്ടികളുണ്ട്. വിക്ടോറിയ രാജ്ഞി സ്ഥാപിച്ചതും 1859-ൽ തുറന്നതുമായ ബോർഡിംഗ് ആന്റ് ഡേ സ്കൂളാണിത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ് വെല്ലിംഗ്ടൺ, ഇത് അവിശ്വസനീയമാംവിധം ഗുരുതരമായ പ്രശ്നമാണെന്ന് സ്‌കൂൾ അധികൃതർ തന്നെ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more