കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിലേക്ക് ( ഓൺലൈൻ- സോളോ & ഗ്രൂപ്പ്) രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്ട്രേഷൻ തിയതി ഡിസംബർ 22 വരെ നീട്ടി.കൂടുതൽ ടീമുകൾക്ക് പങ്കെടുക്കാനും വീഡിയോ റെക്കോർഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടിയത്.കരോൾ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഏതു ഭാഷയിലുള്ള കരോൾവേണ്ടിയാണിത്. ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിൽ ആണ് മത്സരങ്ങൾ. ഏതു രാജ്യത്തു നിന്നുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഭാഷ/രാജ്യ /വയസ്സ് / ആൺ / പെൺ വ്യത്യാസങ്ങൾ ഇല്ല. ഡിസംബർ 22 വരെ രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്, റെക്കോഡ് ചെയ്ത വിഡിയോകൾ ഡിസംബർ 30 വരെയും സ്വീകരിക്കുന്നതാണ്.വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡുകളും കലാഭവൻ ലണ്ടൻ സർട്ടിഫിക്കറ്റുകളും ലഭിക്കും.
മത്സരത്തിൽ പങ്കാളികളാകുന്നവരെല്ലാം കലാഭവൻ ലണ്ടന്റെ സർട്ടിഫിക്കറ്റിന് അർഹരായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെർഫോമൻസുകൾ, 2022 ജനുവരി 9 ന് കൊച്ചിൻ കലാഭവൻ ലണ്ടൻ ഫേസ്ബുക് പേജിൽ നടക്കുന്ന ലൈവ് ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കപ്പെടും.
ഇന്റർനാഷണൽ കരോൾ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാം സമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.
പെർഫോർമൻസ് വീഡിയോ പൂർണ്ണമായും ലൈവ് റെക്കോർഡിങ് ആയിരിക്കണം, സ്റ്റുഡിയോ റെക്കോർഡിങ് അനുവദനീയമല്ല. കരോക്കയോ ഓർക്കെഷ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +44 7841613973 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ [email protected] എന്ന ഈമെയിലിലോ കലാഭവൻ ലണ്ടൻ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.
click on malayalam character to switch languages