1 GBP = 104.68
breaking news

അഫ്​ഗാനിൽ പള്ളിയിൽ സ്​ഫോടനം; നിരവധി മരണം

അഫ്​ഗാനിൽ പള്ളിയിൽ സ്​ഫോടനം; നിരവധി മരണം

കാബൂൾ: അഫ്​ഗാനിസ്​ഥാനിൽ പള്ളിയിലുണ്ടായ സ്​ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. കാബൂളിലെ ഈദ്​ഗാഹ്​ പള്ളിയിലാണ്​ ഉച്ച കഴിഞ്ഞ്​​ സ്​ഫോടനമുണ്ടായത്​. താലിബാൻ വക്​താവ്​ സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത്​ നമസ്​കാരത്തിനിടെയാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ വിവരം. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. മരണ സംഖ്യ പുറത്തുവന്നിട്ടില്ല.

നേരത്തെ, ഞായറാഴ്ച രാവിലെ ജലാലബാദി​ലും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നൻഗർഹർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more